വിക്കറ്റിന് പിന്നിൽ മിന്നൽ വേഗത്തിൽ ഇഷാൻ കിഷൻ :സഞ്ജുവിന് വീണ്ടും തിരിച്ചടിയെന്ന് ആരാധകർ

IMG 20210726 163751 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മനോഹരമായ ഒരു തിരിച്ചുവരവാണ് ശ്രീലങ്കക്ക് എതിരായ ആദ്യ ടി :20 മത്സരത്തിൽ കണ്ടത്. ടി :20 പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ 38 റൺസ് ജയം നേടിയ ശിഖർ ധവാനും സംഘവും പരമ്പരയിൽ 1-0ന് മുൻപിലെത്തി. മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ പേസർ ഭുവനേശ്വർ കുമാറിന്റെ ബൗളിംഗ് പ്രകടനം വളരെ നിർണായമായി മാറിയപ്പോൾ ലങ്കൻ ടീം ബാറ്റിംഗിനിടയിൽ സംഭവിച്ച ഒരു അത്ഭുത പ്രകടനമാണിപ്പോൾ ആരാധകരുടെ എല്ലാം ചർച്ചാവിഷയമായി മാറുന്നത്. മത്സരത്തിൽ ഇന്ത്യ നേടിയ 164 റൺസിന് മറുപടിയായി ശ്രീലങ്കൻ ടീമിന് പക്ഷേ 18.3 ഓവറിൽ 126 റൺസെടുക്കുവാൻ മാത്രം കഴിന്നുള്ളൂ. ലങ്കൻ നിരയിൽ 44 റൺസ് നേടിയ അസലങ്കയാണ് തിളങ്ങിയ ഏക ബാറ്റ്‌സ്മാൻ

അതേസമയം ഇന്നലത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചത് രണ്ട് താരങ്ങളാണ്. ഓപ്പണർ പൃഥ്വി ഷാ ആദ്യ പന്തിൽ പുറത്തായി അന്താരാഷ്ട്ര ടി :20 അരങ്ങേറ്റത്തിൽ നിരാശ മാത്രം സമ്മാനിച്ചപ്പോൾ മറ്റൊരു അരങ്ങേറ്റ താരമായ വരുൺ ചക്രവർത്തി നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. താരം പതിനെട്ടാം ഓവറിലാണ് കന്നി വിക്കറ്റ് ഇന്ത്യക്കായി വീഴ്ത്തിയത്. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ശ്രീലങ്കൻ നായകൻ ഷാനക വിക്കറ്റിന് പിന്നിൽ ഇഷാൻ കിഷന്റെ മികവിനാൽ സ്റ്റമ്പ്പിങ്ങിൽ പുറത്തായി.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

എന്നാൽ ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഇപ്പോൾ ഏറ്റെടുക്കുന്നത് ഇഷാൻ കിഷൻ കാഴ്ചവെച്ച മനോഹരമായ ഈ സ്റ്റമ്പിങ് മിക്കവാണ്. വരുൺ ചക്രവർത്തിയുടെ പന്തിൽ ബാറ്റ്‌സ്മാൻ കാല് ഒരൽപം മുൻപോട്ട് നീക്കിയത് അതിവേഗം തന്നെ തിരിച്ചറിഞ്ഞ കിഷൻ തന്റെ ഏറ്റവും വേഗതയാർന്ന സ്റ്റമ്പിങ് മിക്കവാണ് ഇന്നലെ മത്സരത്തിൽ കാഴ്ചവെച്ചത് എന്നും ആരാധകർ വിലയിരുത്തുന്നു. മിന്നൽ സ്റ്റമ്പിങ്ങിൽ താനും ഒരൽപ്പം മുൻപിലാണെന്ന് ഇഷാൻ കിഷൻ ഈ ഒരൊറ്റ വിക്കറ്റിലൂടെ തെളിയിച്ചെന്നാണ് പല ആരാധകരുടെയും അഭിപ്രായം. താരത്തിനെ വിക്കറ്റിന് പിന്നിലെ രണ്ടാം ധോണിയെന്നും ആരാധകർ പലരും വിശേഷിപ്പിക്കുന്നുണ്ട്.

ഇന്നലെ മത്സരത്തിൽ രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം നേടി. മലയാളി താരം സഞ്ജു ടീമിലുണ്ടായിരുന്നുവെങ്കിലും ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ റോളിൽ എത്തിയത്. വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ റിഷാബ് പന്തിനൊപ്പം ആരാകും സെക്കന്റ്‌ വിക്കറ്റ് കീപ്പർ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ഇഷാൻ കിഷന്റെ ഇന്നലത്തെ മിന്നും സ്റ്റമ്പിങ് എന്നും ആരാധകർ പലരും തുറന്ന് പറയുന്നുണ്ട്. മത്സരത്തിൽ സഞ്ജു 27 റൺസ് നേടിയിരുന്നു.

Scroll to Top