ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ സ്റ്റാർ ആൾറൗണ്ടർ കൃനാൾ പാണ്ട്യ എക്കാലവും ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. വരാനിരിക്കുന്ന സീസണിൽ എത് ഐപിൽ ടീമിനായി കളിക്കുമെന്നുള്ള ചർച്ചകൾ സജീവമായിരിക്കെ പുതിയ വിവാദങ്ങള്‍ കൂടി വരുകയാണ്.
ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തിൽ കുറച്ച് മാസങ്ങളായി തുടരുന്ന കൃനാൾ പാണ്ട്യ തന്റെ ക്യാപ്റ്റൻസി സ്ഥാനം സെലക്ഷൻ കമ്മിറ്റിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവെക്കുക ആണ്.ഇന്നലെ താരം ബറോഡ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പ്രണവ് ആമീനു അയച്ച സന്ദേശത്തിൽ തന്റെ രാജി തീരുമാനം അറിയിക്കുകയായിരുന്നു
വരുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി പരിശീലത്തിലായിരുന്ന താരം ടീം സെലക്ഷനിൽ തന്റെ പ്രധാന നിർദ്ദേശങ്ങൾ പരിഗണിക്കാത്തത്തിൽ കടുത്ത അമർഷത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.ടീമിനായി തുടർന്നും കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച താരം പക്ഷേ ക്യാപ്റ്റൻ സ്ഥാനത്ത് ഇനിയും തുടരുവാൻ ആഗ്രഹമില്ലെന്നാണ് ഇപ്പോൾ അറിയിക്കുന്നത്.താരത്തിന്റെ ഈ ഒരു സർപ്രൈസ് നീക്കം ബറോഡ ക്രിക്കറ്റ് അസോസിയേഷനെയും വളരെ അധികം ഞെട്ടിച്ചിട്ടുണ്ട്.
“നിലവിലെ ആഭ്യന്തര ക്രിക്കറ്റ് സീസണിൽ ബറോഡ ടീമിനെ നയിക്കാൻ ഞാൻ വളരെ നിരാശയോടെ ലഭ്യമല്ലെന്ന് കൂടി അറിയിക്കാനാണ് ഇത്.എന്നാൽ ടീമിനായി കളിക്കാനുള്ള ആഗ്രഹത്തിൽ തന്നെയാണ് ഞാൻ . ഒരു ടീം അംഗം എന്ന നിലയിലും കളിക്കാരനെന്ന നിലയിലും ബറോഡ ക്രിക്കറ്റിന് ഞാൻ എല്ലാ കാലവും ഏറ്റവും മികച്ചത് തന്നെയാണ് വാഗ്ദാനം ചെയ്യുന്നത് എന്റെ എല്ലാവിധ പിന്തുണയും ഒപ്പം സംഭാവനയും തന്നെ എല്ലായ്പ്പോഴും ടീമിന്റെ ഏറ്റവും മികച്ച താൽപ്പര്യത്തിനായിട്ടാണ് “കൃനാൾ പാണ്ട്യ ഇപ്രകാരം വിശദമാക്കി
ഇക്കഴിഞ്ഞ സെയ്ദ് മുഷതാഖ് അലി ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബറോഡക്ക് സാധിച്ചില്ലാ. ക്രുണാല്‍ പാണ്ട്യയുടെ കീഴില്‍ മത്സരിച്ച ബറോഡക്ക് ഒരു മത്സരം മാത്രം വിജയിച്ച് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 87 റണ്ണും 5 വിക്കറ്റുമാണ് ടൂര്‍ണമെന്‍റില്‍ ക്രുണാല്‍ നേടിയത്.
അതേസമയം വരാനിരിക്കുന്ന മെഗാ താരലേലത്തിന് മുന്നോടിയായി കൃനാൾ പാണ്ട്യയെ മുംബൈ ഇന്ത്യൻസ് ടീം നിലനിർത്തില്ല എന്നാണ് സൂചനകൾ. ക്യാപ്റ്റൻ രോഹിത് ശർമ്മ, ജസ്‌പ്രീത് ബുംറ, ഇഷാൻ കിഷൻ, പൊള്ളാർഡ് എന്നിവരെ മുംബൈ ടീം സ്‌ക്വാഡിൽ നിലനിർത്താനാണ് അവരുടെ ആലോചന