സിക്സ് അടിച്ച് ഹാർദിക് : ബൗണ്ടറി ലൈനിൽ ആഘോഷത്താൽ തുള്ളി ചാടി കൃണാൽ പാണ്ട്യ – കാണാം വൈറൽ വീഡിയോ

ആദ്യ ഏകദിന മത്സരത്തിലെ നാണംകെട്ട തോൽവിക്ക് രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് ടീം ബാറ്റ് കൊണ്ട് മറുപടി നൽകി .ഇന്ത്യ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം അനായാസം മറികടന്ന ഇംഗ്ലണ്ട് ടീം 6 വിക്കറ്റിന്റെ മികവാർന്ന  വിജയത്തിനൊപ്പം  പരമ്പരയിൽ 1-1 ഒപ്പമെത്തി .സെഞ്ച്വറി അടിച്ച ജോണി ബെയർസ്റ്റോയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് .

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണർമാരെ നഷ്ടമായി .മധ്യനിര ബാറ്റ്സ്മാൻ  കെ.​എ​ല്‍‌ രാ​ഹു​ലി​ന്‍റെ  കരിയറിലെ അഞ്ചാം സെ​ഞ്ചു​റി​യു​ടേ​യും ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി, ഋ​ഷ​ഭ് പ​ന്ത്
എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി മി​ക​വി​ലും ഇം​ഗ്ല​ണ്ടി​നെ​തി​രെ മികച്ച സ്കോ​ര്‍ നേടുകയായിരുന്നു.  കെ എല്‍ രാ​ഹു​ല്‍ (108) കോ​ഹ്‌​ലി (66) സ​ഖ്യ​ത്തി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യു​ടെ റ​ണ്‍​മ​ല​യ്ക്കു അ​ടി​ത്ത​റ​യാ​യ​ത്. മോ​ശം തു​ട​ക്ക​ത്തി​നു ശേ​ഷം ക്രീ​സി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന രാ​ഹു​ല്‍-​കോ​ഹ്‌​ലി ജോ​ഡി 121 റ​ണ്‍​സാ​ണ് മൂന്നാം വിക്കറ്റിൽ അ​ടി​ച്ചെ​ടു​ത്ത​ത്.

എന്നാൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ  ഹാർദിക് പാണ്ട്യയും റിഷാബ് പന്തും തിളങ്ങിയതോടെ ഇംഗ്ലണ്ട് ബൗളർമാർ വിയർത്തു .സിക്സിലൂടെ ഇന്നിങ്സിന് തുടക്കം കുറിച്ച ഹാർദിക് പാണ്ഡ്യയും റിഷഭ് പന്തും അവസാന ഓവറുകളിൽ ആക്രമിച്ച് കളിച്ച് സ്‌കോർ പെട്ടെന്ന് ഉയർത്തുകയായിരുന്നു. അവസാന 10 ഓവറിൽ 126 റൺസാണ് ഇന്ത്യ നേടിയത്. അതേസമയം ഇന്ത്യയുടെ ഇന്നിംഗ്‌സിനിടെ സഹോദരൻ ഹാർദിക്പാണ്ഡ്യയുടെ ഒരു സിക്സ് ബൗണ്ടറി ലൈൻ അപ്പുറം ഇന്ത്യൻ ഡ്രസിങ് റൂമിൽ ആഘോഷിക്കുന്ന കൃണാൽ പാണ്ഡ്യയെ കാണാമായിരുന്നു .ഹാർദിക് സിക്സ് ഒപ്പം  ബൗണ്ടറി ലൈനിൽ ബാറ്റുമായി നിന്ന് കൃണാൽ പാണ്ട്യ കൂടെ ചാടിയതും കാണാം .മത്സരത്തിൽ 16 പന്തിൽ 4 സിക്സ് സഹിതം 35 റൺസാണ് ഹാർദിക് അടിച്ചെടുത്തത് .

വീഡിയോ കാണാം :

Previous articleകോവിഡ് ബാധിതനായി സച്ചിൻ ടെണ്ടുൽക്കർ :പ്രാർത്ഥനയോടെ ക്രിക്കറ്റ് പ്രേമികൾ
Next articleഎറിഞ്ഞെതെല്ലാം സിക്സ് വഴങ്ങി ഇന്ത്യൻ ബൗളർ : നാണക്കേടിന്റെ റെക്കോർഡുമായി കുൽദീപ് യാദവ്