എറിഞ്ഞെതെല്ലാം സിക്സ് വഴങ്ങി ഇന്ത്യൻ ബൗളർ : നാണക്കേടിന്റെ റെക്കോർഡുമായി കുൽദീപ് യാദവ്

ഇംഗ്ലണ്ട് എതിരായ രണ്ടാം ഏകദിനം  ഇന്ത്യൻ സ്പിൻ ബൗളർമാരെ സംബന്ധിച്ചിടത്തോളം ഏറെ നിരാശാജനകമായ ഒന്നായിരുന്നു .
മത്സരത്തിൽ  കുല്‍ദീപും ക്രുനാലും ചേര്‍ന്ന് 16 ഓവറില്‍ 150 റണ്‍സിലേറെ വഴങ്ങിയിരുന്നു. ഇരുവരും വിക്കറ്റ് വീഴ്ത്തുന്നതിൽ  പരാജയപ്പെടുകയും യഥേഷ്ടം റൺസ് വഴങ്ങുകയും ചെയ്തതോടെ ഇന്ത്യൻ  ടീം 6 വിക്കറ്റിന്റെ തോൽവി നേരിട്ടു .ഇംഗ്ലീഷ് ബാറ്സ്മാന്മാർ ഇരുവരുടെയും പന്തുകളിൽ അനായാസം  സിക്സുകൾ പറത്തി .

എന്നാൽ ഏറ്റവും മോശം രീതിയിൽ പന്തെറിഞ്ഞത് ചൈനമാൻ സ്പിന്നർ കുൽദീപ് യാദവാണ് .ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായിട്ടാണ്  ഇന്ത്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ്  മത്സരം അവസാനിച്ചത് .മത്സരത്തില്‍ എട്ട് സിക്‌സറുകള്‍ വഴങ്ങിയതോടെ ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ വിട്ടുകൊടുത്ത ഇന്ത്യന്‍ ബൗളറെന്ന  നാണക്കേട് താരത്തിന്റെ പേരിലായി .ബെംഗളൂരുവില്‍ 2013ല്‍ ഓസ്‌ട്രേലിയയോട് ഏഴ് സിക്‌സുകള്‍ വഴങ്ങിയ പേസര്‍ വിനയ് കുമാറിന്‍റെ പേരിലായിരുന്നു മുൻപ് ഈ നേട്ടം .8 തവണ ഇംഗ്ലീഷ് ബാറ്റിംഗ് നിര താരത്തെ അതിർത്തി കടത്തിയതോടെ നാണക്കേടിന്റെ റെക്കോർഡിൽ കുൽദീപ് വിനയ്കുമാറിനെ മറികടന്നു .

മത്സരത്തിൽ 10 ഓവർ എറിഞ്ഞ കുൽദീപ് യാദവ് 84 റൺസ് വഴങ്ങി.
വിക്കറ്റുകളൊന്നും നേടുവാൻ കഴിയാതിരുന്ന താരത്തെ നാല് സിക്സറുകൾ പറത്തിയത് ബെൻ സ്റ്റോക്സാണ് .പരമ്പരയിലെ ആദ്യ ഏകദിനത്തിലും കുൽദീപ് കണക്കിന് പ്രഹരമേറ്റ് വാങ്ങിയിരുന്നു . ആദ്യ ഏകദിനത്തിൽ ഒന്‍പത് ഓവര്‍ എറിഞ്ഞ താരം 68 റണ്‍സ് വഴങ്ങിയപ്പോള്‍ വിക്കറ്റൊന്നും സ്വന്തമാക്കിയിരുന്നില്ല.
പരമ്പരയിലെ ജേതാക്കളെ അന്തിമമായി  തീരുമാനിക്കുന്ന  അവസാനത്തെ ഏകദിനം ഞായറാഴ്ച നടക്കും .മൂന്നാം ഏകദിനത്തിൽ കുൽദീപിന് പകരം യൂസവേന്ദ്ര ചാഹലിന് ടീം മാനേജ്‌മന്റ് അവസരം നൽകിയേക്കും .