ആഘോഷങ്ങളില്ലാ ആശംസകള്‍ മാത്രം ; അനിയന്‍റെ വിക്കറ്റുമായി ചേട്ടന്‍

ഐപിഎല്ലിലെ പതിനഞ്ചാം സീസണിലെ നാലാമത്തെ മത്സരം അരങ്ങേറ്റ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സും ലക്നൗ സൂപ്പര്‍ ജയന്‍റ്സും തമ്മിലായിരുന്നു. അതിനേക്കാള്‍ ഉപരി ചേട്ടനും അനിയനും തമ്മിലുള്ള ഒരു മത്സരമായി ഇതിനു വിശേഷണമുണ്ടായിരുന്നു. ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയും ലക്നൗ ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ട്യയുമാണ് മത്സരത്തില്‍ എതിരാളികളായി എത്തിയത്.

ഇത്രയും നാള്‍ മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ചു കളിച്ച ഇരുവരും മെഗാ ലേലത്തില്‍ രണ്ടു ടീമുകളിലായി എത്തി. മെഗാ ലേലത്തിനു മുന്നോടിയായി ഹാര്‍ദ്ദിക്ക് പാണ്ട്യയെ ഗുജറാത്ത് സ്വന്തമാക്കിയപ്പോള്‍ 8.25 കോടി രൂപക്കാണ് ചേട്ടനെ ലക്നൗ സ്വന്തമാക്കിയത്.

52209aca 3a9f 4663 b535 390066f48598

മത്സരത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ വിക്കറ്റ് നേടാന്‍ കൃണാല്‍ പാണ്ട്യക്ക് സാധിച്ചു. കൃണാല്‍ പാണ്ട്യയുടെ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച ഹാര്‍ദ്ദിക്കിനെ ബൗണ്ടറി ലൈനില്‍ മനീഷ് പാണ്ടെ പിടികൂടുകയായിരുന്നു. മത്സരത്തില്‍ 28 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. അനിയന്‍റെ വിക്കറ്റ് നേടിയ ചേട്ടന്‍ വിക്കറ്റ് സെലിബ്രേഷന്‍ നടത്തിയില്ലാ.

Lucknow Super Giants (Playing XI): KL Rahul(c), Quinton de Kock(w), Evin Lewis, Manish Pandey, Deepak Hooda, Krunal Pandya, Mohsin Khan, Ayush Badoni, Dushmantha Chameera, Ravi Bishnoi, Avesh Khan

Gujarat Titans (Playing XI): Shubman Gill, Matthew Wade(w), Vijay Shankar, Abhinav Manohar, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Lockie Ferguson, Varun Aaron, Mohammed Shami

Previous articleലക്നൗ ബൂംറ ; ഉത്തരമില്ലാതെ ത്രീഡി ശങ്കര്‍
Next articleഅടിയില്ല ഇത്തവണ കെട്ടിപിടിത്തം : സൗഹൃദ കാഴ്ചകളുമായി ക്രുണാലും ദീപക് ഹൂഡയും