ലക്നൗ ബൂംറ ; ഉത്തരമില്ലാതെ ത്രീഡി ശങ്കര്‍

Chameera bowled vijay shankar scaled

ഐപിഎല്ലിലെ അരങ്ങേറ്റ ടീമുകളുടെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മുന്‍പില്‍ 159 റണ്‍സ് വിജയലക്ഷ്യമാണ് മുന്നില്‍ വച്ചത്. എന്നാല്‍ റണ്‍ ചേസിനു ഇറങ്ങിയ ഗുജറാത്തിനെ വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ മൂന്നു ഓവറില്‍ തന്നെ 2 വിക്കറ്റുകളാണ് ഗുജറാത്തിനു നഷ്ടമായത്.

ശ്രീലങ്കന്‍ പേസര്‍ ചമീരയാണ് ഇരട്ട പ്രഹരവുമായി ലക്നൗനു മികച്ച തുടക്കം നല്‍കിയത്. കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച ശുഭ്മാന്‍ ഗില്ലിനു പിഴച്ചപ്പോള്‍, ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ പുറത്താക്കിയ പന്തായിരുന്നു മനോഹരം.

മൂന്നാം ഓവറിലെ ആദ്യ പന്തിലായിരുന്നു വിജയ് ശങ്കറിനെ പുറത്താക്കിയത്. ചമീറയുടെ ഇന്‍സ്വിങ്ങ് യോര്‍ക്കര്‍ വിജയ് ശങ്കറിന്‍റെ സ്റ്റംപ് പിഴുത് എടുക്കുകയായിരുന്നു. വിക്കറ്റ് പോയതിനിടെ വിജയ് ശങ്കറിനു ബാലന്‍സ് നഷ്ടമായി വീഴാന്‍ പോകുന്നതും കാണാമായിരുന്നു. 6 പന്തില്‍ 4 റണ്ണാണ് വിജയ് ശങ്കര്‍ നേടിയത്.

നേരത്തം ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ദീപക്ക് ഹൂഡ (55) ആയൂഷ് ബദോനി (54) എന്നിവരുടെ അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. 29 ന് 4 എന്ന നിലയില്‍ നിന്നുമാണ് ലക്നൗ 158 റണ്‍സില്‍ എത്തിയത്.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

Lucknow Super Giants (Playing XI): KL Rahul(c), Quinton de Kock(w), Evin Lewis, Manish Pandey, Deepak Hooda, Krunal Pandya, Mohsin Khan, Ayush Badoni, Dushmantha Chameera, Ravi Bishnoi, Avesh Khan

Gujarat Titans (Playing XI): Shubman Gill, Matthew Wade(w), Vijay Shankar, Abhinav Manohar, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Lockie Ferguson, Varun Aaron, Mohammed Shami

Scroll to Top