അടിയില്ല ഇത്തവണ കെട്ടിപിടിത്തം : സൗഹൃദ കാഴ്ചകളുമായി ക്രുണാലും ദീപക് ഹൂഡയും

Deepak hooda and krunal pandya lucknow scaled

ഇന്ത്യൻ പ്രീമിയർ ലീഗിൽ എക്കാലവും വളരെ ആവേശകരമായിട്ടുള്ള മത്സരങ്ങൾ പിറക്കാറുണ്ട്. അത്തരത്തിൽ ഒരു മത്സരം തന്നെയാണ് ഇന്ന് ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ പ്രതീക്ഷിച്ചതും. അതാണ്‌ ഇന്ന് സംഭവിച്ചതും. ഐപിഎല്ലിലേക്ക് എത്തിയ പുതിയ രണ്ട് ടീമുകൾ ഏറ്റുമുട്ടിയ കളിയിൽ അവസാന ഓവറിലാണ് ജയം പിറന്നത്.

മനോഹരമായ അനേകം ചില കാഴ്ചകൾക്കും മത്സരം വേദിയായി.രണ്ട് സഹോദരങ്ങളുടെ പോരാട്ടം എന്ന് വിശേഷണം നേടിയ മത്സരത്തിൽ ഹാർഥിക്ക് പാണ്ട്യയുടെ വിക്കെറ്റ് വീഴ്ത്തി കൃനാൾ പാണ്ട്യ കയ്യടികൾ സ്വന്തമാക്കിയപ്പോൾ മറ്റൊരു സൗഹൃദത്തിനും കൂടി മത്സരം സാക്ഷിയായി. ഇക്കഴിഞ്ഞ മെഗാ താരലേലത്തിന് പിന്നാലെ ഏറ്റവും അധികം സംശയം ഉയർത്തിയ ഒരു ചോദ്യത്തിനുമാണ്‌ മത്സരം അവസാനം കുറിച്ചത്.

മത്സരത്തിൽ ലക്ക്നൗ താരങ്ങളായ കൃനാൾ പാണ്ട്യയും ആൾറൗണ്ടർ ഹൂഡയും തമ്മിലുള്ള ചില മനോഹരമായിട്ടുള്ള നിമിഷങ്ങൾ പിറന്നപ്പോൾ ക്രിക്കറ്റ്‌ പ്രേമികളും മുൻ താരങ്ങളും വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ.ലക്ക്നൗ ടീമംഗങ്ങളായ ദീപക് ഹൂഡയും ക്രുണാൽ പാണ്ഡ്യയും ഐപിഎൽ 2022 സീസണിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തിനിടയിൽ എല്ലാ അർഥത്തിലും തങ്ങൾ മനസ്സിലെ ദേഷ്യം മാറ്റിവെച്ചത് കാണാനായി കഴിഞ്ഞു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
20220328 215949

രഞ്ജി ട്രോഫിയിൽ ബറോഡക്കായി ആഭ്യന്തര ടീമിനൊപ്പമുള്ള സമയത്ത് ക്രുനാൽ ഹൂഡയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഈ പ്രശ്നം ഐപിഎല്ലിൽ എത്തുമ്പോൾ എങ്ങനെയാകുമെന്നുള്ള സംശയവും ഇന്നത്തെ മത്സരത്തിൽ കൂടി ഇരുവരും അവസാനിച്ചു. മത്സരത്തിൽ ദീപക് ഹൂഡ ക്യാച്ച് എടുത്തതിന് പിന്നാലെ ഇരുവരും ഹസ്തദാനം ചെയ്തത് എല്ലാം മനോഹര കാഴ്ചയായി.

Scroll to Top