❛പോട്ടേടാ..നീ ശക്തമായി തിരിച്ചുവരും❜. യാഷ് ദയാലിനോട് കൊല്‍ക്കത്ത പറഞ്ഞത് ഇങ്ങനെ

yash dayal and gill

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ റിങ്കു സിങ്ങിന്‍റെ തകര്‍പ്പന്‍ ഫിനിഷിങ്ങില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കി. അവസാന 5 പന്തില്‍ 28 റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായി 5 സിക്സ് നേടിയാണ് റിങ്കു അത്ഭുത വിജയം നേടി കൊടുത്തത്.

യാഷ് ദയാലാണ് ഗുജറാത്തിനു വേണ്ടി അവസാന ഓവര്‍ എറിഞ്ഞത്. മത്സരത്തില്‍ 4 ഓവറില്‍ 69 റണ്‍സാണ് താരം വഴങ്ങിയത്. മത്സരം അവസാനിച്ചതോടെ 25 കാരനായ താരം വളരെ നിരാശയിലായിരുന്നു. തലതാഴ്ത്തിയായിരുന്നു താരം പോയത്.

f351aee4 9e12 4723 b717 3c93a5266c97

ഇപ്പോഴിതാ യാഷ് ദയാലിനെ ആശ്വസിപ്പിച്ച് എത്തിയിരിക്കുകയാണ് കൊല്‍ക്കത്ത. നിങ്ങള്‍ ഒരു ചാംപ്യനാണെന്നും ലോകത്തിലെ മികച്ച താരങ്ങള്‍ക്ക് ഇത് സംഭവിക്കുന്നതാണെന്നും നിങ്ങള്‍ ശക്തമായി തിരിച്ചുവരും എന്നാണ് യാഷ് ദയാലിനെ ടാഗ് ചെയ്ത് കൊല്‍ക്കത്ത കുറിച്ചത്.

കൊല്‍ക്കത്തയുടെ അടുത്ത മത്സരം ഏപ്രില്‍ 14 ന് ഹൈദരബാദിനെതിരെയാണ്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Scroll to Top