2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് ആരംഭിക്കുകയാണ്. ഇന്ന് അഫ്ഗാനിസ്ഥാന് എതിരെയാണ് ഇന്ത്യ മൈതാനത്ത് ഇറങ്ങുന്നത്. ശേഷം ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഇന്ത്യയുടെ സൂപ്പർ 8ലെ എതിരാളികളായി എത്തുക. അതിനാൽ അഫ്ഗാനെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ് ഈ ലോകകപ്പിൽ ഇന്ത്യയ്ക്ക് വലിയ ആശങ്ക ഉണ്ടാക്കുന്ന കാര്യം വിരാട് കോഹ്ലിയുടെ മോശം ഫോമാണ്.
ഇതുവരെ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല. 1, 4, 0 എന്നിങ്ങനെയാണ് വിരാട് കോഹ്ലി ഇതുവരെ നേടിയിട്ടുള്ളത്. എന്നാൽ വിരാട്ടിന്റെ ഫോമിനെ സംബന്ധിച്ച് യാതൊരു ആശങ്കയുടെയും ആവശ്യമില്ല എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
സൂപ്പർ 8ലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ കോഹ്ലി തിരികെ ഫോമിലെത്തുമെന്ന് ചോപ്ര വിശ്വസിക്കുന്നു. ലോകകപ്പിന് മുൻപ് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നുവെന്നും, ന്യൂയോർക്കിലെ മൈതാനം കോഹ്ലിയുടെ വമ്പൻ ഇന്നിംഗ്സുകൾക്ക് വിലങ്ങുതടിയായിട്ടുണ്ട് എന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.
അതേസമയം വിൻഡീസിലെ സാഹചര്യങ്ങൾ വളരെ വ്യത്യസ്തമാണെന്നും, ഇവിടെ കോഹ്ലിയ്ക്ക് റൺസ് കണ്ടെത്താൻ സാധിക്കും എന്നുമാണ് ചോപ്ര പറയുന്നത്. എന്നാൽ കോഹ്ലി മത്സരത്തിൽ അധികമായ ആക്രമണ മനോഭാവം പുലർത്താൻ തയ്യാറാവരുത് എന്ന് ചോപ്ര നിർദ്ദേശിക്കുന്നു. അഫ്ഗാനിസ്ഥാൻ പേസർമാരുടെ മികച്ച ഫോമാണ് ഇത്തരമൊരു നിർദ്ദേശത്തിന് കാരണം.
“അഫ്ഗാനിസ്ഥാന് എതിരായ മത്സരത്തിലൂടെ വിരാട് കോഹ്ലി തന്റെ ഫോമിലേക്ക് തിരികെയെത്തും എന്നാണ് ഞാൻ കരുതുന്നത്. അഫ്ഗാൻ ടീം ദുർബലമാണ് എന്നല്ല അതിനർത്ഥം. വിരാട് കോഹ്ലി വളരെ മികച്ച ഫോമിൽ ലോകകപ്പിലേക്ക് എത്തിയ താരമാണ്. മികച്ച കാലിബറും അവനുണ്ട്. വിൻഡിസിലെ സാഹചര്യങ്ങൾ അവന് അനുകൂലമാണ്. അവിടെ ബോൾ ബാറ്റിലേക്ക് എത്തുമെന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല ബൗണ്ടറുകൾ ഒന്നുംതന്നെ അവിടെ ദൂരമേറിയതല്ല. കോഹ്ലി മത്സരത്തിൽ കൂടുതലായി ആക്രമണം അഴിച്ചുവിടുമെന്നാണ് എനിക്ക് തോന്നുന്നത്.”- ചോപ്ര പറയുന്നു.
ബാംഗ്ലൂരിൽ നടന്ന ഇന്ത്യയുടെ അഫ്ഗാനിസ്ഥാനിയായ അവസാന മത്സരത്തിൽ കോഹ്ലി ആദ്യ പന്തിൽ തന്നെ സിക്സർ നേടാൻ ശ്രമിക്കുകയും പുറത്താവുകയും ആണ് ഉണ്ടായത് ഇതുവരെ ഈ ലോകകപ്പിൽ കോഹ്ലി പുറത്തായത് ഒക്കെയും അനാവശ്യമായ ആക്രമണ ഷോട്ടുകൾ കളിക്കാൻ ശ്രമിക്കുന്നതിനിടയായിരുന്നു ഇത്തരം അമിതമായ ആക്രമണ മനോഭാവം കോഹ്ലിക്ക് ഇതുവരെ സഹായകരമായിട്ടില്ല അതിനാൽ തന്നെ അഫ്ഗാനിസ്ഥാൻ എതിരെ കോഹ്ലി ക്രീസിൽ കുറച്ച് സമയം ചിലവഴിക്കും എന്നാണ് ഞാൻ കരുതുന്നത് കാരണം ഫസൽ ഫറൂക്കി നവീൻ എന്നീ രണ്ടു ബോളർമാരും വളരെ മികച്ച ഫോമിലാണ് ഇപ്പോൾ മാത്രമല്ല അഫ്ഗാനിസ്ഥാന് മികച്ച ഒരു സ്പിൻ നിരയും ഉണ്ട്. കോഹ്ലി കുറച്ച് സമയം ക്രീസിൽ ചിലവഴിച്ചാൽ അവന്റെ ഫോം ഒരു പ്രശ്നമാകില്ല എന്ന് ഞാൻ കരുതുന്നു. ചോപ്ര കൂട്ടിച്ചേർത്തു