ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 38 റൺസ് നേടി ഇന്ത്യക്കായി ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ കോഹ്ലിക്ക് സാധിച്ചിരുന്നു. 64 പന്തുകളിൽ നിന്നാണ് കോഹ്ലി 38 റൺസ് സ്വന്തമാക്കിയത്.
ഈ ഇന്നിംഗ്സോട് കൂടി വലിയൊരു നേട്ടമാണ് വിരാട് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരമായി ഈ ഇന്നിംഗ്സോടെ വിരാട് കോഹ്ലി മാറുകയുണ്ടായി. ഇന്ത്യൻ നായകൻ രോഹിത് ശർമയെ മറികടന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.
ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 57 ഇന്നിങ്സുകളാണ് വിരാട് കോഹ്ലി കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 2101 റൺസ് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. 42 ഇന്നിംഗ്സുകളിൽ നിന്ന് 2097 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ നായകൻ രോഹിത്തിനെ കോഹ്ലി മറികടന്നിരിക്കുന്നു.
രോഹിത്തിനും കോഹ്ലിക്കും ശേഷം പൂജാരയാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി 62 ഇന്നിങ്സുകളിലാണ് പൂജാര കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 1769 റൺസ് പൂജാര നേടിയിട്ടുണ്ട്. 49 ഇന്നിംഗ്സുകളിൽ നിന്ന് 1589 റൺസ് നേടിയ രഹാനെ നാലാം സ്ഥാനത്തും, 41 ഇന്നിംഗ്സുകളിൽ നിന്ന് 1575 റൺസ് സ്വന്തമാക്കിയ ഋഷഭ് പന്ത് അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.
എന്നിരുന്നാലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിൽ തന്നെ പതറുകയുണ്ടായി. ഇന്ത്യ 24ന് 3 എന്ന നിലയിൽ തകർന്നപ്പോഴാണ് വിരാട് കോഹ്ലി അവസരത്തിനൊത്ത് ഉയർന്നത്.
ശ്രേയസുമൊത്ത് ഒരു വെടിക്കെട്ട് കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് കോഹ്ലി ശ്രമിച്ചത്. എന്നാൽ മത്സരത്തിൽ 38 റൺസ് മാത്രമേ കോഹ്ലി സ്വന്തമാക്കിയുള്ളൂ. 5 ബൗണ്ടറികളാണ് കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. റബാഡയായിരുന്നു കൊഹ്ലിയെ മത്സരത്തിൽ പുറത്താക്കിയത്.
എന്നാൽ കോഹ്ലിയും ശ്രേയസും പുറത്തായ ശേഷം കെഎൽ രാഹുൽ മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. മറ്റു ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ രാഹുൽ ക്രീസിലുറയ്ക്കുകയും ഇന്ത്യയ്ക്കായി ഭേദപ്പെട്ട സംഭാവന നൽകുകയും ചെയ്തു. .