ശ്രീലങ്കന്‍ മര്‍ദ്ദകന്‍ ; അതിശയിപ്പിക്കുന്ന വിരാട് കോഹ്ലിയുടെ ബാറ്റിംഗ് കണക്കുകള്‍

ഇന്നലെ ശ്രീലങ്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി ആണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നേടിയത്. കോഹ്ലിയുടെ ക്രിക്കറ്റ് കരിയറിൽ താരത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട എതിരാളികളിൽ ഒന്നാണ് ശ്രീലങ്ക എന്ന കാര്യം എല്ലാ ക്രിക്കറ്റ് ആരാധകർക്കും അറിയുന്നതാണ്. അത് തെളിയിക്കുന്ന പ്രകടനം തന്നെയായിരുന്നു ഇന്നലെ താരം കാഴ്ചവച്ചത്.

വ്യക്തിഗത സ്കോർ 44ൽ നിൽക്കുമ്പോൾ തന്നെ കോഹ്ലി അതിന്റെ സൂചന ആരാധകർക്ക് നൽകിയിരുന്നു. അപ്പോഴാണ് കോഹ്ലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന എതിരാളികളായി ശ്രീലങ്ക മാറിയത്.2264 റൺസ് ആയിരുന്നു താരം അപ്പോൾ നേടിയത്. പിന്നീട് ഇതിലേക്ക് 69 റൺസ് കൂടെ ചേർക്കാൻ കോഹ്ലിക്ക് സാധിച്ചു. താരത്തിൻ്റെ ശരാശരി 61.18 ആണ്. ശ്രീലങ്കക്കെതിരെ 9 സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും താരത്തിന്‍റെ പേരിലുണ്ട്

FB IMG 1673408917839

ശ്രീലങ്ക കഴിഞ്ഞാൽ കോഹ്ലിയുടെ ഏറ്റവും പ്രിയപ്പെട്ട ടീം വെസ്റ്റിൻഡീസ് ആണ്. 66. 50 ശരാശരിയിൽ 2261 റൺസ് ആണ് താരം നേടിയിട്ടുള്ളത്. 54. 81 ശരാശരിയിൽ 2083 റൺസ് ആണ് ഓസ്ട്രേലിയക്കെതിരെ കോഹ്ലി നേടിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെയും മികച്ച റെക്കോർഡ് തന്നെയാണ് കോഹ്ലിക്ക് ഉള്ളത്. 143 റൺസ് ആണ് 61.00 ശരാശരിയിൽ താരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയിട്ടുള്ളത്.

FB IMG 1673408890515


അതേസമയം ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. 67 റൺസിന്റെ വിജയമാണ് ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി നായകൻ രോഹിത് ശർമ 67 പന്തിൽ 83, ശുബ്മാൻ ഗിൽ 60 പന്തിൽ 70 റൺസ് നേടിയ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് നായകൻ ഷണകയുടെ സെഞ്ച്വറി ആണ് തോൽവിയുടെ ആഘാതം കുറക്കാൻ സഹായിച്ചത്. 88 പന്തുകളിൽ നിന്നും പുറത്താകാതെ 12 ഫോറുകളും മൂന്ന് സിക്സറും ഉൾപ്പെടെ 108 റൺസ് ആണ് താരം നേടിയത്.

Previous articleധോണിയാവാന്‍ നോക്കി. പിഴ ശിക്ഷ വിധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.
Next articleതൻ്റെ കരിയറിൽ തന്നെ ഏറ്റവും കുഴപ്പിച്ച ബൗളർ. വെളിപ്പെടുത്തലുമായി സച്ചിൻ ടെണ്ടുൽക്കർ.