ധോണിയാവാന്‍ നോക്കി. പിഴ ശിക്ഷ വിധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.

ezgif 3 b3f4089991

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനും മാച്ച് ഒഫീഷ്യലുമായി വീണ്ടും ചൂടേറിയ വാഗ്വാദം. ഷാക്കിബിന്റെ നേതൃത്വത്തിലുള്ള ഫോർച്യൂൺ ബാരിഷാലും രംഗ്പൂർ റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിലാണ് സംഭവം. ഫോർച്യൂൺ ബാരിഷാൽ ഓപ്പണർമാർ ബാറ്റിംഗിന് ഇറങ്ങിയതിന് ശേഷം, ക്യാപ്റ്റൻ ഷാക്കിബ് ബൗണ്ടറി റോപ്പിൽ നിന്ന് തന്റെ ബാറ്റർമാരെ ആക്രോശിക്കുന്നതായി കണ്ടു.

നിമിഷങ്ങൾക്കകം ഷാക്കിബ് ഗ്രൗണ്ടില്‍ കടന്നു. ആദ്യ സ്‌ട്രൈക്ക് എടുക്കന്നതിനെ സംമ്പന്ധിച്ചുള്ള കാര്യത്തിനാണ് ഷാക്കീബ് ഗ്രൗണ്ടില്‍ കടന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ബാരിഷലിന്‍റെ ഇന്നിംഗ്സ് ആരംഭിക്കുന്നതിനു മുന്‍പ് ബോളര്‍മാരെ പല പ്രാവശ്യം ക്യാപ്റ്റന്‍ നൂറുല്‍ മാറ്റിയിരുന്നു. ഇടങ്കയ്യൻ ഡി സിൽവ സ്ട്രൈക്ക് എടുത്തപ്പോള്‍ നൂറുൽ തന്റെ ബൗളറെ മാറ്റി – ഇടങ്കയ്യൻ സ്പിന്നർ റാക്കിബുൾ ഹസനിൽ നിന്ന് ഓഫ്സ്പിന്നർ മഹേദി ഹസനിലേക്ക്. എന്നാൽ ബൗളറുടെ മാറ്റം കണ്ട് ഡി സിൽവയ്ക്ക് പകരം അനമുൽ സ്ട്രൈക്ക് എടുത്തപ്പോൾ, നൂറുൽ ഇടംകയ്യൻ റാക്കിബുളിലേക്ക് മടങ്ങുകയായിരുന്നു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

ബാരിഷാൽ ക്യാപ്റ്റൻ ഷാക്കിബ്, അമ്പയർമാരെ ചോദ്യം ചെയ്യാന്‍ ഗ്രൗണ്ടിലേക്ക് കുതിച്ചതോടെ സംഭവം വിവാദമായി. ഒടുവിൽ ഡി സിൽവയ്‌ക്കെതിരെ റാക്കിബുൾ പന്തെറിഞ്ഞാണ് ഇന്നിംഗ്സ് ആരംഭിച്ചത്.

വിവാദ പെരുമാറ്റത്തില്‍ ഷാക്കീബിനുള്‍പ്പടെ മാച്ച് ഫീയുടെ 15% പിഴ വിധിച്ചു. നൂറുല്‍ ഹസ്സന്‍, അനമുള്‍ ഹഖ് എന്നിവരാണ് ശിക്ഷ കിട്ടിയ മറ്റ് താരങ്ങള്‍.

ഐപിഎല്ലിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. നോബോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മഹേന്ദ്ര സിംഗ് ധോണി ഗ്രൗണ്ടില്‍ കടന്ന് അംപയറുമായി തര്‍ക്കിച്ചിരുന്നു.

Scroll to Top