ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലൂടെ വമ്പൻ നേട്ടത്തിലെത്തി ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയതോടെയാണ് വമ്പൻ നേട്ടത്തിൽ കോഹ്ലി എത്തിയത്. ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറി നേടിയ താരം എന്ന ലാറയുടെ റെക്കോർഡ് ആണ് കോഹ്ലി തൻ്റെ പേരിലേക്ക് മാറ്റി കുറിച്ചത്.
നിർണായകമായ അർദ്ധ സെഞ്ചുറി കോഹ്ലി നേടിയത് ഓസ്ട്രേലിയ ഉയർത്തിയ 270 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ്. ഇത് പത്തൊമ്പതാമത്തെ തവണയാണ് ഓസ്ട്രേലിയക്കെതിരെ കോഹ്ലി 50ലധികം റൺസ് നേടുന്നത്. ലാറ പതിനെട്ട് തവണയായിരുന്നു ഓസ്ട്രേലിയക്കെതിരെ 50ലധികം റൺസ് നേടിയത്. ഈ റെക്കോർഡിൽ കോഹ്ലിക്ക് മുൻപിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രമാണ്.
നിലവിൽ കോഹ്ലിയുടെ കൂടെ 19 തവണ ഈ നേട്ടത്തിൽ എത്തിയ ഡസ്മണ്ട് ഹെയ്നിസാണ് ഉള്ളത്. കോഹ്ലിക്ക് മുൻപിലുള്ള രണ്ടു പേരിൽ ഒരാൾ വെസ്റ്റിൻഡീസ് ഇതിഹാസതാരം വിവിയൻ റിച്ചാർഡ് ആണ്. 23 തവണയാണ് റിച്ചാർഡ് ഓസ്ട്രേലിയക്കെതിരെ അമ്പതിലധികം റൺസ് നേടിയിട്ടുള്ളത്. ലിസ്റ്റിൽ ഒന്നാംസ്ഥാനത്ത് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആണ്. 24 തവണയാണ് ഈ നേട്ടം സച്ചിൻ കരസ്ഥമാക്കിയിട്ടുള്ളത്.
50ലധികം റൺസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ തവണ നേടുന്ന താരങ്ങളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് കോഹ്ലി.205മത്തെ തവണയാണ് കോഹ്ലി ഈ നേട്ടത്തിൽ എത്തുന്നത്. കോഹ്ലിക്ക് തൊട്ടു മുന്നിൽ ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത് 211 തവണ ജാക്സ് കാലിസാണ്. ഈ റെക്കോർഡിൽ ആദ്യം മൂന്ന് സ്ഥാനത്ത് 264 തവണ ഈ നേട്ടത്തിൽ എത്തിയ സച്ചിനും 217 തവണ ഈ നേട്ടത്തിൽ എത്തിയ റിക്കി പോണ്ടിങ്ങും 216 തവണ ഈ നേട്ടത്തിൽ എത്തിയ കുമാർ സംഗക്കാരയുമാണ്.