ഓസീസിന് മുമ്പിൽ തോറ്റു തുന്നംപാടി ഇന്ത്യ. മൂന്നാം മത്സത്തിൽ പരാജയപെട്ടത് 21 റൺസിന്.

australia vs india bgt 2023

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും പരാജയമേറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ 21 റൺസുകളുടെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയിരിക്കുന്നത്. ഇതോടെ ഇന്ത്യക്ക് ഏകദിന പരമ്പര 2-1ന് നഷ്ടമായിട്ടുണ്ട്. ഒപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഇന്ത്യക്ക് ഈ പരമ്പര പരാജയത്തോടെ നഷ്ടമായിരിക്കുന്നു. മിച്ചൽ മാർഷിന്റെ ബാറ്റിംഗ് മികവും, ആദം സാമ്പയുടെ തകർപ്പൻ ബോളിഗുമായിരുന്നു ഓസ്ട്രേലിയയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. ഈ വിജയത്തോടെ ലോകകപ്പിന് മുൻപ് ഒരുപാട് ആത്മവിശ്വാസം നേടിയെടുക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവയ്ക്കുന്ന തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും(33) മിച്ചൽ മാർഷും(47) ഓസ്ട്രേലിയക്ക് നൽകിയത്. എന്നാൽ മൂന്നാമനായിറങ്ങിയ സ്മിത്തിന്(0) മത്സരത്തിൽ മികവ് കാട്ടാൻ സാധിച്ചില്ല. എന്നാൽ ഡേവിഡ് വാർണറും(23) ലാബുഷാനെയും(28) അലക്സ് കെയറിയും(38) സ്റ്റോയിനിസും(25) അബോട്ടും(26) എല്ലാം മത്സരത്തിൽ രണ്ടക്കം കണ്ടതോടെ ഓസ്ട്രേലിയയുടെ സ്കോർ കുതിക്കുകയായിരുന്നു. തങ്ങളുടെ ഇന്നിങ്സിൽ 269 റൺസാണ് ഓസ്ട്രേലിയ നേടിയത്. ഇന്ത്യക്കായി ഹർദിക്ക് പാണ്ട്യയും കുൽദീപ് യാദ വും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

295d7d90 f4de 446b b044 b94e03bc792b

മറുപടി ബാറ്റിംഗിൽ വളരെ പോസിറ്റീവ് തുടക്കം തന്നെയാണ് നായകൻ രോഹിത് ശർമയും(30) ശുഭമാൻ ഗില്ലും(37) ഇന്ത്യയ്ക്ക് നൽകിയത്. രോഹിത് ശർമ 17 പന്തുകളിൽ 30 റൺസ് നേടിയപ്പോൾ ശുഭമാൻ ഗിൽ 49 പന്തുകളിൽ 37 റൺസായിരുന്നു നേടിയത്. ഒപ്പം മൂന്നാമനായിറങ്ങിയ വിരാട് കോഹ്ലിയും 54 റൺസുമായി ഇന്ത്യക്കായി കളം നിറഞ്ഞു. കെ എൽ രാഹുൽ 32 റൺസും, ഹർദിക്ക് പാണ്ട്യ 40 റൺസും നേടി ഇന്ത്യൻ ഇന്നിങ്സിന് കാവലാളായി. എന്നാൽ നിർണായക സമയത്ത് വിക്കറ്റുകൾ വീണതോടെ ഇന്ത്യ തകരുന്നതായിരുന്നു മത്സരത്തിൽ കണ്ടത്. സൂര്യകുമാർ യാദവ് വീണ്ടും പൂജ്യനായി മടങ്ങിയതും, അവസാന സമയങ്ങളിൽ വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായതും ഇന്ത്യയെ മത്സരത്തിൽ ബാധിക്കുകയുണ്ടായി. മത്സരത്തിൽ 21 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. ഓസ്ട്രേലിയക്കായി സാംപ 4 വിക്കറ്റും ഏഗര്‍ 2 വിക്കറ്റും വീഴ്ത്തി.

Read Also -  വിരാടും ഹാർദിക്കും ലോകകപ്പിൽ വേണ്ട. സഞ്ജു കളിക്കണം. സഞ്ജയ്‌ മഞ്ജരേക്കറുടെ ടീം ഇങ്ങനെ.

ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് തലവേദനകൾ എടുത്തുകാട്ടുന്ന പരമ്പരയാണ് അവസാനിച്ചിരിക്കുന്നത്. പലപ്പോഴും ഇന്ത്യൻ മുൻനിര ബാറ്റിംഗ് വലിയ പരാജയമായി മാറുന്നത് പരമ്പരയിലുടനീളം കാണാൻ സാധിച്ചു. മാത്രമല്ല ഇന്ത്യൻ നിരയിൽ സൂര്യകുമാർ യാദവ് അടക്കമുള്ളവരുടെ ഫോം സംഭവിച്ചും വലിയ പ്രതിസന്ധികൾ നിലനിൽക്കുന്നു. 2023ലെ 50 ഓവർ ലോകകപ്പിന് മുൻപ് ഇക്കാര്യങ്ങളിലൊക്കെയും കൃത്യമായി തീരുമാനമെടുത്താൽ മാത്രമേ ഇന്ത്യയ്ക്ക് മുൻപോട്ടു പോകാൻ സാധിക്കു.

Scroll to Top