കഴിഞ്ഞ മൂന്ന് വർഷമായി മോശം ഫോമിലൂടെ ആയിരുന്നു ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി കടന്നു പോയിരുന്നത്. കടുത്ത വിമർശനങ്ങൾ ആയിരുന്നു കോഹ്ലിക്കെതിരെ അന്ന് ഉയർന്നിരുന്നത്. കോഹ്ലിയുടെ കാലം കഴിഞ്ഞെന്നും ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും പലരും മുദ്രകുത്തി. കോഹ്ലിയുടെ കരിയറിലെ ഏറ്റവും മോശം കാലഘട്ടം തന്നെയായിരുന്നു അത്.
കഴിഞ്ഞ ഏഷ്യാകപ്പിലൂടെ താരം തൻ്റെ പഴയ പ്രതാപകാലത്തിലേക്ക് തിരിച്ചുവരവിന് സൂചന നൽകി. അപ്പോഴും പലരും അണയാൻ പോകുന്ന തീ ആളിക്കത്തും എന്ന് പറഞ്ഞു. എന്നാൽ വിരാട് കോഹ്ലി അണയാൻ പോകുന്ന തീ ആയിരുന്നില്ല എന്ന് ലോകകപ്പിലൂടെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ രണ്ടു മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടി ആരാധകരുടെ വായടപ്പിച്ചിരിക്കുകയാണ് താരം. ഇതിൽ പാക്കിസ്ഥാനിതിരായ അർദ്ധ സെഞ്ച്വറി ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ ലോകകപ്പിലെ ഇന്ത്യയുടെ അവസ്ഥ മറ്റൊന്നായേനെ.
കോഹ്ലിയുടെ ഇതുവരെയുമുള്ള കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് ആയിരുന്നു പാക്കിസ്ഥാനെതിരെ പുറത്തെടുത്തത്. താരം പഴയ പ്രതാപ കാലത്തിലേക്ക് എത്തിയപ്പോൾ താരത്തെ പണ്ട് വിളിച്ചിരുന്ന പേര് ആരാധകർ വീണ്ടും വിളിക്കാൻ തുടങ്ങി. ഗോട്ട് എന്ന് വിളിപ്പേരാണ് ആരാധകർ വീണ്ടും വിശേഷിപ്പിക്കുവാൻ തുടങ്ങിയത്. എന്നാൽ ഒരിക്കലും തന്നെ അങ്ങനെ വിളിക്കരുത് എന്നാണ് കോഹ്ലി ഇപ്പോൾ പറയുന്നത്. ആ പേര് തനിക്കില്ലെന്നും മറ്റ് രണ്ടു പേർക്കാണ് ചേരുന്നതെന്നുമാണ് താരം പറയുന്നത്.
“ഞാൻ ഒരിക്കലും എന്നെ ഗോട്ട് എന്ന നിലയിൽ കണ്ടിട്ടില്ല. ആ പേര് രണ്ട് പേർക്കാണ് ചേരുന്നത്. ഒന്ന് സച്ചിൻ ടെണ്ടുൽക്കറും മറ്റൊരാൾ വിവിയൻ റിച്ചാർഡ്സുമാണ്”- കോഹ്ലി പറഞ്ഞു. ആധുനിക ക്രിക്കറ്റിൽ കോഹ്ലിയെ വെല്ലാൻ മറ്റൊരാളുമില്ല. പാക്കിസ്ഥാൻ നായകൻ ബാബർ അസവുമായി കോഹ്ലിയെ താരതമ്യം ചെയ്യുന്നുണ്ടെങ്കിലും കോഹ്ലിയുടെ ഏഴകലത്ത് ബാബർ എത്തില്ല എന്നതാണ് സത്യം. മോശം ഫോമിലൂടെ കടന്നുപോയിരുന്ന താൻ എത്രമാത്രം കഷ്ടപ്പെട്ടാണ് തന്റെ പഴയ കാലത്തിലേക്ക് തിരിച്ചെത്തിയതെന്ന് മനസ്സിലാക്കാൻ പാകിസ്ഥാനെതിരായ മത്സര ശേഷം കണ്ണു നനഞ്ഞ കോഹ്ലിയെ കണ്ടാൽ മതി.