കോഹ്ലിയുടെ പോസ്റ്റിന് സൂര്യയുടെ കമൻ്റ്, ഇത് എന്തൊരു സ്നേഹമാണെന്ന് ആരാധകർ.

കഴിഞ്ഞ തവണത്തെ ലോകകപ്പിന്റെ കണക്ക് വീട്ടുവാൻ വേണ്ടി തന്നെയാണ് ഇന്ത്യ ലോകകപ്പിന് ഓസ്ട്രേലിയയിലേക്ക് വണ്ടി കയറിയിരിക്കുന്നത്. ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ ഗ്രൂപ്പ് രണ്ടിൽ നാല് പോയിൻ്റുകളുമായി ഒന്നാം സ്ഥാനത്താണ്. ആദ്യം മത്സരത്തിൽ പാക്കിസ്ഥാനെതിരെ നാല് വിക്കറ്റിനും രണ്ടാം മത്സരത്തിൽ നെതർലാൻഡ്സിനെതിരെ 56 റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം.


കഴിഞ്ഞ രണ്ടു വർഷമായി മോശം ഫോമിലൂടെ കടന്നുപോയിരുന്ന ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും വലിയ സന്തോഷകരമായ കാര്യം. ആദ്യ മത്സരത്തിൽ ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കോഹ്ലി നടത്തിയ പോരാട്ടം കൊണ്ട് മാത്രമാണ് ഇന്ത്യക്ക് വിജയം നേടാൻ സാധിച്ചത്. രണ്ടാം മത്സരത്തിൽ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് കോഹ്ലി മറ്റൊരു മികച്ച കൂട്ടുകെട്ടുമാണ് പടുത്തുയർത്തിയത്. ആദ്യ രണ്ടു മത്സരങ്ങളിലും കോഹ്ലി അർദ്ധ സെഞ്ച്വറി നേടി.

it was a heartwarming gesture from virat kohli suryakumar yadav 2022 09 01 1സൂര്യകുമാർ യാദവിന്റെ കൂടെ രണ്ടാം മത്സരത്തിൽ 95 റൺസിന്റെ കൂട്ടുകെട്ടാണ് കോഹ്ലി പടുത്തുയർത്തിയത്. ഇരുവരും കൂടെ ഈ വർഷം മാത്രം നാലാം തവണയാണ് 50 റൺസിന് മുകളിൽ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ കോഹ്ലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിനു താഴെ സൂര്യകുമാർ യാദവ് കുറിച്ച കമൻ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.’ സുർവിർ’ എന്നാണ് കോഹ്ലിയുടെ പോസ്റ്റിനു താഴെ സൂര്യ കുമാർ യാദവ് കമൻ്റ് ചെയ്തിരിക്കുന്നത്.

image editor output image784764328 1667013338191

സൂര്യ കുമാർ യാദവിന്റെ കമന്റിന് മറുപടിയുമായി കോഹ്ലിയും എത്തി. ഗ്രൗണ്ടിന് അകത്ത് മാത്രമല്ല പുറത്തും ഇരുവരും മികച്ച സുഹൃത്തുക്കളാണെന്നതിന്റെ തെളിവാണിത്. സൂര്യ കുമാർ യാദവിനെ കുറിച്ച് വിരാട് കോഹ്ലി പറഞ്ഞ വാക്കുകൾ വൈറലായിരുന്നു.”എന്താണ് ചെയ്യേണ്ടത് എന്ന് അവന് നന്നായി അറിയാം. വെറും മൂന്ന് പന്തുകൾ കൊണ്ട് തന്നെ അവൻ വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കും. എൻ്റെ തെറ്റുകൾ എന്നോട് തുറന്നു പറയാൻ അവൻ ഒരിക്കലും മടിക്കാറില്ല.”- കോഹ്ലി പറഞ്ഞു