കോഹ്ലി മുൻപും ഡക്കായിട്ടുണ്ട് പക്ഷേ അന്ന് പിറന്നത് ചരിത്രം :അപൂർവ്വ കണക്കുകൾ അറിയാം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്കും ഒപ്പം ക്രിക്കറ്റ്‌ പ്രേമികൾക്കും ഏറെ ഞെട്ടൽ സൃഷ്ടിച്ചാണ് ഇന്ത്യ :ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തെ കളി അവസാനിപ്പിച്ചത്. രണ്ടാം ദിനം ആദ്യ ഇന്നിങ്സിൽ ലീഡ് ലക്ഷ്യമാക്കി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് പക്ഷേ രോഹിത് ശർമ :രാഹുൽ ഓപ്പണിങ് സഖ്യം 97 റൺസ് കൂട്ടുകെട്ടാണ് സമ്മാനിച്ചത് എങ്കിലും ശേഷം ബാറ്റിംഗിന് എത്തിയ പൂജാര, വിരാട് കോഹ്ലി എന്നിവർ സ്റ്റാർ പേസർ അൻഡേഴ്സൺ ഓവറിൽ തുടർ പന്തുകളിൽ വിക്കറ്റ് നഷ്ടമാക്കിയത് കനത്ത തിരിച്ചടിയായി മാറി. മഴ കാരണം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ ടീം 125 റൺസാണ് നേടിയിട്ടുള്ളത്.

എന്നാൽ മത്സരത്തിൽ തന്നെ വളരെ ഏറെ വഴിത്തിരിവായ വിക്കറ്റ് നേടിയ സീനിയർ പേസർ അൻഡേഴ്സണ് സന്തോഷിക്കാനുള്ള ചില അനവധി നേട്ടങ്ങൾ മത്സരത്തിൽ പിറന്നെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പക്ഷേ നാണക്കേടിന്റെ നേട്ടങ്ങളാണ് കരസ്ഥമാക്കുവാൻ കഴിഞ്ഞത്. തന്റെ ടെസ്റ്റ് കരിയറിൽ അഞ്ചാം തവണയാണ് കോഹ്ലി നേരിട്ട ആദ്യത്തെ പന്തിൽ തന്നെ പുറത്താകുന്നത്. കൂടാതെ ഇന്ത്യൻ ടീം ക്യാപ്റ്റനായ ശേഷം ഇന്നത്തെ ടെസ്റ്റിലെ വിക്കറ്റ് നഷ്ടം ഉൾപ്പെടെ താരം ഒൻപതാം തവണയാണ് ഡക്കിൽ പുറത്താകുന്നത്

അതേസമയം കോഹ്ലി ആരാധകർക്കും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനും ഭാവി മത്സരങ്ങളിൽ പ്രതീക്ഷ നൽകുന്ന ചില കണക്കുകൾ ആരാധകർ ചർച്ചയാക്കി മാറ്റുകയാണ്.ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിങ്സിൽ കോഹ്ലി മുൻപ് രണ്ട് തവണ ഡക്കിലാണ് വിക്കറ്റ് നഷ്ടമാക്കിയിട്ടുള്ളത് ആ പരമ്പരകളിലെ അവശേഷിച്ച എല്ലാ ഇന്നിങ്സിലും കോഹ്ലി അടിച്ചെടുത്ത റൺസ് നേട്ടങ്ങളാണ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഘടകം.2017ലെ ശ്രീലങ്കക്ക് എതിരായ പരമ്പരയിൽ വിരാട് കോഹ്ലി ആദ്യ ഇന്നിങ്സിൽ ഡക്കിൽ വിക്കറ്റ് നഷ്ടമാക്കി എങ്കിലും പിന്നീട് ആ പരമ്പരയിൽ 104*,213,243,50 എന്നിങ്ങനെ സ്കോറുകളിൽ കോഹ്ലി റൺസ് നേടി എന്നും ആരാധകർ സമർഥിക്കുന്നുണ്ട്

കൂടാതെ ബംഗ്ലാദേശ് ടീമിനെതിരായ ഏക ടെസ്റ്റ് പരമ്പരയിൽ ആദ്യ ഇന്നിങ്സിൽ കോഹ്ലി പൂജ്യത്തിൽ പുറത്തായി എങ്കിലും താരം രണ്ടാം ഇന്നിങ്സിൽ 136 റൺസ് അടിച്ചെടുത്താണ് കോഹ്ലി തിരിച്ചുവരവ് ആഘോഷമാക്കി മാറ്റിയത്. അതിനാൽ തന്നെ ആദ്യ ഇന്നിങ്സിലെ മോശമായ തുടക്കം തിരിച്ചടിയായി മാറില്ല എന്നും ആരാധകർ അഭിപ്രായപെടുന്നുണ്ട്.

Previous articleരസംകൊല്ലിയായി മഴ. ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച
Next articleകരാര്‍ പുതുക്കിയില്ലാ. മെസ്സി ബാഴ്സലോണ വിട്ടു.