വീണ്ടും കോഹ്ലിയുടെ വിളയാട്ടം. ഐപിഎല്ലിൽ ചരിത്രം കുറിച്ച സെഞ്ച്വറി പിറന്നു.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി സെഞ്ച്വറികളുമായി വിരാട് കോഹ്ലി. കഴിഞ്ഞ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി വിരാട് കോഹ്ലി നേടുകയുണ്ടായി. ശേഷം ഗുജറാത്തിനെതിരായ മത്സരത്തിലും ഇത് ആവർത്തിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. മത്സരത്തിൽ 60 പന്തുകളിൽ നിന്നായിരുന്നു ഈ തകർപ്പൻ സെഞ്ച്വറി വിരാട് കോഹ്ലി സ്വന്തമാക്കിയത്. ഈ സെഞ്ച്വറിയോടെ ഒരുപാട് റെക്കോർഡുകളാണ് വിരാട് കോഹ്ലി മറികടന്നിട്ടുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടുന്ന താരമായി ഇതോടെ വിരാട് മാറിയിട്ടുണ്ട്. ഇതുവരെ ഐപിഎല്ലിൽ 7 സെഞ്ച്വറികളാണ് വിരാട് കോഹ്ലി നേടിയിട്ടുള്ളത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 6 സെഞ്ച്വറികൾ നേടിയിട്ടുള്ള ക്രിസ് ഗെയിലാണ് വിരാട് കോഹ്ലിക്ക് പിന്നിൽ ഈ ലിസ്റ്റിൽ ഉള്ളത്. രാജസ്ഥാൻ താരം ജോസ് ബട്ലർ ഐപിഎല്ലിൽ 5 സെഞ്ച്വറികൾ നേടി മൂന്നാമനായി നിൽക്കുന്നു. മാത്രമല്ല തുടർച്ചയായ സെഞ്ചുറികൾ നേടിയിട്ടുള്ള താരങ്ങളുടെ ലിസ്റ്റിലും വിരാട് കോഹ്ലി ഇടം പിടിച്ചിട്ടുണ്ട്. ഇതുവരെ ജോസ് ബട്ലർ, വിരാട് കോഹ്ലി, ധവാൻ എന്നിവരാണ് തുടർച്ചയായ മത്സരങ്ങളിൽ സെഞ്ച്വറികൾ കരസ്ഥമാക്കിയിട്ടുള്ളത്. കോഹ്ലിയുടെ മത്സരത്തിലെ വമ്പൻ പ്രകടനം ബാംഗ്ലൂരിന് വലിയ രീതിയിൽ പ്രതീക്ഷയും നൽകുന്നതാണ്.

c1d63fd9 d029 43e8 8ad2 ba7085f8afec

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകൻ പാണ്ഡ്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂർ ഇന്നിങ്സിലെ ആദ്യ ബോൾ മുതൽ വിരാട് കോഹ്ലി ആക്രമണപരമായി തന്നെയാണ് കളിച്ചത്. മറുവശത്ത് വിക്കറ്റുകൾ ഓരോന്നായി വീണുകൊണ്ടിരുന്നപ്പോഴും വിരാട് കോഹ്ലി ഒരുവശത്ത് നിറഞ്ഞാടുന്നതാണ് കണ്ടത്. മത്സരത്തിൽ 61 പന്തുകൾ നേരിട്ട കോഹ്ലി 101 റൺസ് നേടുകയുണ്ടായി. 13 ബൗണ്ടറികളും ഒരു സിക്സറുമായിരുന്നു വിരാട് കോഹ്ലിയുടെ സമ്പാദ്യം.

വിരാട്ടിന്റെ ഈ ഇന്നിങ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 197 റൺസ് നേടാൻ ബാംഗ്ലൂരിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ വിജയം കണ്ടാൽ മാത്രമേ ബാംഗ്ലൂരിന് ഇന്ത്യൻ പ്രീമിയർ ലീഗ് 2023ന്റെ പ്ലേയോഫീൽ സ്ഥാനം ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം മുംബൈ പ്ലെയോഫിലെത്തുകയും ബാംഗ്ലൂർ പുറത്താവുകയും ചെയ്യും. നിർണായകമായ മത്സരത്തിൽ വിരാട് കോഹ്ലിയുടെ ഇന്നിങ്സ് വലിയ ആശ്വാസം തന്നെയാണ് ബാംഗ്ലൂരിന് സമ്മാനിച്ചിരിക്കുന്നത്. എന്നിരുന്നാലും ബാറ്റിംഗ് പറുദീസയിൽ ഇത് പ്രതിരോധിക്കാൻ ബാംഗ്ലൂരിന് സാധിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.

Previous articleഗ്രീൻ സെഞ്ച്വറിയിൽ മുംബൈ ഇന്ത്യൻസ് പ്ലേയോഫിനരികെ. സഞ്ജുപ്പടയും പുറത്ത്!!
Next articleപ്ലേയോഫ് കാണാതെ ബാംഗ്ലൂര്‍ പുറത്ത്. വിരാട് കോഹ്ലിയുടെ സെഞ്ചുറിക്ക് ഗില്ലിന്‍റെ സെഞ്ചുറി മറുപടി. മുംബൈ ഇന്ത്യന്‍സ് പ്ലേയോഫില്‍.