വരാനിരിക്കുന്ന ഐപിൽ മുതൽ ഇനി കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്ന പേരിൽ ടീം ഉണ്ടാവില്ല . പകരം പഞ്ചാബ് കിംഗ്സ് എന്നായിരിക്കും ഇനിമുതല്‍ ടീം അറിയപ്പെടുക. ഈ വർഷം ആരംഭിക്കുന്ന ഐപിഎല്ലിന്‍റെ പതിനാലാം എഡിഷനിൽ പുതിയ പെരുമായിട്ടാകും ടീം കളിക്കാൻ ഇറങ്ങുക . ടീമിന്‍റെ പുതിയ പേരിനെയും പേരുമാറ്റത്തെക്കുറിച്ചും തങ്ങൾ ബിസിസിഐയെ ഔദ്യോഗികമായി തന്നെ അറിയിച്ച് അംഗീകാരം നേടിയെന്ന് പഞ്ചാബ് കിംഗ്സ് പ്രതിനിധികള്‍ അറിയിച്ചു.
മോഹിത് ബര്‍മന്‍, നെസ് വാഡിയ, നടി പ്രീതി സിന്‍റ, കരണ്‍ പോള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് പഞ്ചാബ് കിംഗ്സ് പ്രവർത്തിക്കുന്നത് . ആദ്യ സീസൺ തൊട്ടേ ഈ ഫ്രാഞ്ചൈസി ടീം ഐപിഎല്ലിന്റെ ഭാഗമാണ് .പുതിയ പേരുമായുള്ള റീ ലോഞ്ചിംഗ് വൈകാതെ മുംബൈയില്‍ നടക്കും എന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ . ഈ മാസം 18ന് ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ താര ലേലത്തിലും പഞ്ചാബ് കിംഗ്സ് എന്ന പേരിലാകും ടീം ഉടമകൾ പങ്കെടുക്കുക.
ഐപിഎല്ലില്‍ പതിമൂന്ന് സീസണില്‍ കളിച്ചെങ്കിലും ഒരുതവണ പോലും കിരീടം നേടുവാൻ പഞ്ചാബ് കിംഗ്സിനായിട്ടില്ല. ഒരു തവണ മൂന്നാം സ്ഥാനം നേടിയതാണ് ഏറ്റവും വലിയ നേട്ടം . പല ഐപിൽ സീസണുകളിലും അവസാന സ്ഥാനത്താണ് ടീം മത്സരങ്ങൾ അവസാനിപ്പിക്കുന്നത് .അതിനാൽ തന്നെ പെരുമാറ്റം ഭാഗ്യമാകും എന്നാണ് ടീം പ്രതീക്ഷിക്കുന്നത് . കഴിഞ്ഞ സീസണില്‍ തുടക്ക മത്സരങ്ങളിൽ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ടീം അവസാനം ക്രിസ് ഗെയ്‌ലിന്‍റെ വരവോടെ മിന്നും ഫോമിലായിരുന്നു.എന്നാൽ ലീഗിലെ അവസാന മത്സരങ്ങൾ തോറ്റതോടെ ടീം പ്ലേയോഫ് കാണാതെ പുറത്തായി .
കഴിഞ്ഞ സീസണിൽ അശ്വിനെ മാറ്റി കെ എല്‍ രാഹുലിനെ ടീം നായകനായി തിരഞ്ഞെടുത്തിരുന്നു .മുൻ ഇന്ത്യൻ ഇതിഹാസ താരം അനിൽ കുബ്ലയാണ് ടീമിന്റ കോച്ച് . ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈവശമുള്ള ടീമാണ് പഞ്ചാബ് കിംഗ്സ്.
ടീം നിലനിർത്തിയ താരങ്ങൾ :KL Rahul (c), Chris Gayle, Mandeep Singh, Sarfaraz Khan, Mayank Agarwal, Nicholas Pooran, Deepak Hooda, Prabhsimran Singh, Mohammed Shami, Chris Jordan, Darshan Nalkande, Ravi Bishnoi, Murugan Ashwin, Arshdeep Singh, Harpreet Brar, Ishan Porel
ഒഴിവാക്കിയവര്‍: Glenn Maxwell, Karun Nair, Hardus Viljoen, Jagadeesha Suchith, Mujeeb ur Rahman, Sheldon Cottrell, Jimmy Neesham, Krishnappa Gowtham, Tajinder Sing