ചെപ്പോക്കിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് ഒരിക്കലും യോജിച്ചതല്ല :അതിരൂക്ഷ വിമർശനവുമായി മുൻ ഓസീസ് താരം

images 2021 02 16T080337.525

ചെപ്പോക്കിൽ നടക്കുന്ന ഇന്ത്യ : ടെസ്റ്റ്  മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത് .ഇന്ത്യയുടെ 482 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ടീം ബാറ്റിങ്ങിൽ പതറുകയാണ് .എന്നാൽ ചെപ്പോക്കിലെ പിച്ചിനെ കുറിച്ചുള്ള വിവാദങ്ങൾ  ഇപ്പോൾ ക്രിക്കറ്റ് ലോകത്ത്  ഏറെ ചർച്ചയാവുകയാണ് .

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടക്കുന്ന ചെന്നൈയിലെ സ്പിൻ  പിച്ചിനെ കുറിച്ച് ഇപ്പോള്‍തന്നെ ഏറെ  ആക്ഷേപങ്ങൾ  ഉയര്‍ന്നുകഴിഞ്ഞു. സ്പിന്നിനെ ആദ്യ ദിനം മുതലേ  അമിതമായി പിന്തുണക്കുന്ന പിച്ചാണ് ചെന്നൈയിലേത്. പിച്ചിനെ കുറിച്ച് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോണും ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണും തമ്മില്‍ ട്വിറ്ററില്‍ വിശദമായ  ഒരു ചര്‍ച്ചതന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ ചെന്നൈയിലെ പിച്ചിലെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസീസ്  ഇതിഹാസ താരം മാര്‍ക് വോ. ടെസ്റ്റ് ക്രിക്കറ്റിന് ഒരിക്കലും യോജിച്ചതല്ല ചെപ്പോക്കിലെ പിച്ച് എന്നാണ് വോയുടെ കടുത്ത ഭാഷയിലുള്ള വിമർശനം .

മാർക്ക് വോ തന്റെ ട്വീറ്റിൽ  പറയുന്നത് ഇങ്ങനെ “ടെസ്റ്റ് ക്രിക്കറ്റില്‍  മിക്ക മത്സരങ്ങളിലും പന്തും ബാറ്റും തമ്മിലുള്ള പോരാട്ടം  നന്നായി ആസ്വദിക്കാറുണ്ട്. എന്നാല്‍ ചെന്നൈയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ടെസ്റ്റിന്റെ ഒന്നാംദിനം തന്നെ പന്ത് തിരിഞ്ഞ് തുടങ്ങുന്നു. അതും പിച്ചിന്റെ നല്ല ഭാഗത്ത് കുത്തിയ ശേഷം. പിച്ചില്‍ ബൗളര്‍മാരുടെ കാല്‍പാടുകൾ  പോലുമില്ല .അതും നമ്മൾ  ഓര്‍ക്കണം.” വോ തന്റെ അഭിപ്രായം വ്യക്തമാക്കി .

See also  ധോണി ഈ ഐപിഎൽ കൊണ്ട് കരിയർ അവസാനിപ്പിക്കരുത്. അഭ്യർത്ഥനയുമായി സ്‌റ്റെയ്‌ൻ.

അതേസമയം  ഇംഗ്ലണ്ട് മുൻ താരം മൈക്കല്‍ വോണും  പിച്ചിന്റെ നിലവാരത്തിൽ   എതിർപ്പ് അറിയിച്ചു   ചെന്നൈയിലെ പിച്ച് അഞ്ച് ദിവസത്തെ  ടെസ്റ്റ് മത്സരത്തിന് വേണ്ടി ഉണ്ടാക്കിയതല്ലെന്നാണ് വോണിന്റെ അഭിപ്രായം .എന്നാല്‍  ഓസീസ് മുൻ സ്പിൻ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഈ അഭിപ്രായത്തോട് യോജിച്ചില്ല . ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഇംഗ്ലണ്ടിനേക്കാള്‍ നന്നായി ബാറ്റും ബൗളും മത്സരത്തിൽ  ചെയ്‌തെന്നായിരുന്നു വോണിന്റെ പക്ഷം. പിച്ചിലെ സാഹചര്യം രണ്ട് ടീമിനും ഒരുപോലെയായിരുന്നെന്നും മൈക്കിള്‍ വോണിനുള്ള മറുപടിയില്‍ ഓസീസ് ഇതിഹാസം പറയുക ഉണ്ടായി .

Scroll to Top