ബംഗ്ലാദേശിന്‍റെ ആഘോഷങ്ങളെ തല്ലികെടുത്തിയ കെല്‍ രാഹുലിന്‍റെ ഉഗ്രന്‍ ത്രോ. കളി മാറ്റിയ നിര്‍ണായക പുറത്താക്കല്‍

ഐസിസി ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിഫൈനലിനടുത്ത് എത്തി. അഡലെയ്ഡില്‍ നടന്ന മത്സരത്തില്‍ 5 റണ്‍സിനായിരുന്നു വിജയം. ഒരു ഘട്ടത്തില്‍ മികച്ച നിലയിലായിരുന്നു ബംഗ്ലാദേശിനെ മഴക്ക് ശേഷം ഇന്ത്യ വീഴ്ത്തുകയായിരുന്നു.

മഴ കാരണം കളി നിര്‍ത്തുമ്പോള്‍ 7 ഓവറില്‍ 66 റണ്‍സാണ് ബംഗ്ലാദേശ് നേടിയിരുന്നത്. അടുത്ത 9 ഓവറില്‍ 79 റണ്‍സ് നേടുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി.

മഴക്ക് ശേഷം ബാറ്റ് ചെയ്യാനെത്തിയ ആദ്യ ഓവറില്‍ തന്നെ ലിറ്റണ്‍ ദാസിനെ നഷ്ടമായി. 27 പന്തില്‍ 7 ഫോറും 3 സിക്സുമായി 60 റണ്‍സ് നേടി നില്‍ക്കുകയായിരുന്നു ലിറ്റണ്‍ ദാസ്. ഡബിള്‍ ഓടാനുള്ള ശ്രമത്തിനിടെ കെല്‍ രാഹുലിന്‍റെ ഉഗ്രന്‍ ത്രോ സ്റ്റംപെടുത്തു.

ഇവിടെയാണ് കളി തിരഞ്ഞത്. പിന്നീട് നിരന്തരം വിക്കറ്റെടുത്ത ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു.

വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തി. സിംബാബ്വെക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.