പരിക്കിന്റെ പിടിയിലായി കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ ടീമിൽ നിന്നും വിട്ടുനിൽക്കുകയാണ് സൂപ്പർതാരം കെ എൽ രാഹുൽ. പരിക്കു മൂലം നിരവധി മത്സരങ്ങൾ ഈ സീസണിൽ അദ്ദേഹത്തിന് നഷ്ടമായി. രാഹുൽ അവസാനമായി കളിച്ചത് ഈ വർഷം നടന്ന ഐപിഎല്ലിലെ എലിമിനേറ്ററിൽ ആണ്.
ദക്ഷിണാഫ്രിക്കക്കെതിരായി നടന്ന പരമ്പരയിൽ ആദ്യം നായകനായി നിയമിച്ചിരുന്നത് രാഹുലിനെ ആയിരുന്നു.
എന്നാൽ ആദ്യ മത്സരത്തിന്റെ തലേദിവസം വലതു ഞരമ്പിന് പരിക്കേറ്റ് അദ്ദേഹം പരമ്പരയിൽ നിന്നും പുറത്തായി. തുടർന്ന് ജർമ്മനിയിൽ പോയി ശസ്ത്രക്രിയക്ക് ഇന്ത്യൻ സൂപ്പർ താരം വിധേയനായി. പരിക്കു മൂലം വെസ്റ്റിൻഡീസിനെതിരായി നടന്ന പരമ്പരയും ഇംഗ്ലണ്ടിനെതിരായ നടന്ന ടെസ്റ്റ് മത്സരവും താരത്തിന് നഷ്ടമായിരുന്നു.ഇപ്പോഴിതാ പരിക്കിൽ നിന്നും മോചിതനായി സിംബാബ്വേക്കെതിരായ ആദ്യ ഏകദിനത്തിന് ഒരുങ്ങുകയാണ് താരം.
മത്സരത്തിനു മുൻപായി മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം മാനേജ്മെന്റിന് തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു.”രണ്ട് മാസമായി പുറത്തായിട്ടും രണ്ട് മൂന്ന് വർഷമായി ടീമിനും രാജ്യത്തിനും വേണ്ടി ചെയ്ത കാര്യങ്ങൾ അവർ മറന്നിട്ടില്ല. കളിക്കാർ യഥാർത്ഥത്തിൽ അത്തരമൊരു അന്തരീക്ഷത്തിലാണ് അഭിവൃദ്ധി പ്രാപിക്കുന്നത്. ഒരു മികച്ച കളിക്കാരനിൽ നിന്ന് വലിയ കളിക്കാരനായി മാറാൻ സഹായിക്കുന്നത് ഇത്തരത്തിലുള്ള അന്തരീക്ഷമാണ്.
സെലക്ടർമാരുടെയും പരിശീലകന്റെയും ക്യാപ്റ്റന്റെയും പിന്തുണ ഒരു കളിക്കാരന് ലഭിക്കുന്നത് വളരെ പ്രധാനമാണെന്നും. അത് വളരെയധികം ആത്മവിശ്വാസമാണ് നൽകുന്നതെന്നും. അതിനാൽ തന്നെ ആവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കുകൾ സ്‌പോർട്‌സിന്റെ ഭാഗമാണ്, എന്നാൽ ആ ഭാഗം എന്നോട് അത്ര ദയ കാണിച്ചിട്ടില്ല, പക്ഷേ ഇത് യാത്രയുടെ ഭാഗമാണ്, നല്ലതും ചീത്തയും നിങ്ങൾ എടുക്കേണ്ടി വരും.എംഎസ് ധോണിയുടെ പാത പിന്തുടരാൻ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രാഹുൽ ഇങ്ങനെ മറുപടി നൽകി.
അദ്ദേഹവുമായി (MSD) എനിക്ക് എന്നെ താരതമ്യം ചെയ്യാൻ പോലും കഴിയില്ല, അവരുടെ കണക്കുകളും നേട്ടങ്ങളും അവർ രാജ്യത്തിനായി ചെയ്‌തതും വളരെ വലുതാണ്. ക്യാപ്റ്റനെന്ന നിലയിൽ ഇത് എന്റെ രണ്ടാമത്തെ പരമ്പരയാണ്, തീർച്ചയായും, ഞാൻ അദ്ദേഹത്തിന് കീഴിൽ കളിക്കുകയും ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തിട്ടുണ്ട്.”- രാഹുൽ പറഞ്ഞു