ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ചത് ലോകേഷ് രാഹുൽ നായകനായ ലക്ക്നൗ ടീമാണ്. ഈ സീസണിൽ ഉടനീളം മികച്ച ആൾറൗണ്ട് ക്രിക്കറ്റ് കളിക്കുന്ന ലക്ക്നൗ ടീമിന്റെ പ്രധാന ടോപ് സ്കോറർ ബാറ്റ്‌സ്മാൻ നായകനായ ലോകേഷ് രാഹുൽ തന്നെ. അതേസമയം ബാറ്റിങ് ആദ്യം ആരംഭിച്ച ലക്ക്നൗ ടീമിന് ഒരു ഷോക്കായി മാറിയത് ക്യാപ്റ്റൻ രാഹുൽ റൺ ഔട്ട് വിക്കറ്റ് തന്നെ.ഒന്നാം ഓവറിൽ വളരെ നിർഭാഗ്യ രൂപത്തിലാണ് രാഹുൽ പുറത്തായത്.
സ്ട്രൈക്ക് എൻഡിൽ നിന്ന ഓപ്പണർ ഡീകൊക്കിന്‍റെ പിഴവാണ് രാഹുലിന്‍റെ വിക്കെറ്റ് നഷ്ടം സംഭവിക്കാനുള്ള കാരണവും. ഒന്നാം ഓവറിൽ സ്ട്രൈക്ക് സ്റ്റാർട്ട് ചെയ്ത ഡീകൊക്ക് ഒരു അതിവേഗ സിഗിൾ നേടാനായി രാഹുലിനെ ആദ്യം വിളിച്ചെങ്കിലും പിന്നീട് ഉടനടി തന്നെ തിരിക്ക അയക്കുകയായിരുന്നു. എന്നാൽ മിന്നൽ ഫീൽഡിങ് മികവിനാൽ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ എതിർ ടീമിന്റെ നായകനെ പുറത്താക്കി.
അതിവേഗ മിന്നൽ ത്രോയിൽ രാഹുൽ നോൺ സ്ട്രൈക്ക് എൻഡിൽ പുറത്തായി. ഒരൊറ്റ ബോൾ പോലും നേരിടാതെ ഡയമണ്ട് ഡക്ക് ആയി പുറത്തായ രാഹുൽ ഈ സീസണിൽ മൂന്നാം തവണയാണ് ഡക്കായി വിക്കെറ്റ് നഷ്ടമാക്കുന്നതെന്നത് ശ്രദ്ധേയം.കളിയിൽ അതേസമയം തന്റെ ക്യാപ്റ്റൻ വിക്കെറ്റ് നഷ്ടമാക്കി എങ്കിലും തുടർന്ന് ബാറ്റ് വീശിയ ഡീകൊക്ക് അർദ്ധ സെഞ്ച്വറി നേടി.