ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ വിജയം നേടുന്ന മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി കെല്‍ രാഹുല്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്‍റസ് 169 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. 62 പന്തില്‍ 12 ഫോറും 4 സിക്സുമായി ക്യാപ്റ്റന്‍ കെല്‍ രാഹുല്‍ 103 റണ്‍സ് നേടി പുറത്താകതെ നിന്നു. സീസണിലെ രണ്ടാം സെഞ്ചുറിയാണ് കെല്‍ രാഹുല്‍ നേടിയത്.
സീസണിലെ ആദ്യം ഇരു ടീമും ഏറ്റു മുട്ടിയപ്പോഴും കെല്‍ രാഹുല്‍ സെഞ്ചുറി നേടിയിരുന്നു. അന്ന് 60 പന്തില്‍ 103 റണ്‍സ് നേടിയ താരം 2019 ല്‍ 64 പന്തിലാണ് മുംബൈക്കെതിരെ 100 റണ്‍സ് നേടിയത്. ഇതോടെ ടി20 ക്രിക്കറ്റില്‍ ഒരു ടീമിനെതിരെ മൂന്നു സെഞ്ചുറി നേടുന്ന ആദ്യ താരമായി കെല്‍ രാഹുല്‍ മാറി.
ഇത് രണ്ടാം തവണെയാണ് ഒരു സീസണില്‍ ഒരു ടീമിനെതിരെ രണ്ട് സെഞ്ചുറികള്‍ നേടുന്നത്. ഇതിനു മുന്‍പ് 2016 ല്‍ ഗുജറാത്തിനെതിരെ വീരാട് കോഹ്ലി രണ്ട് സെഞ്ചുറി നേടിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ കെ എൽ രാഹുലിൻ്റെ നാലാം സെഞ്ചുറിയാണിത്. ഇതോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയവരുടെ പട്ടികയിൽ ഷെയ്ൻ വാട്സൺ, ഡേവിഡ് വാർണർ, ജോസ് ബട്ട്ലർ എന്നിവർക്കൊപ്പം മൂന്നാം സ്ഥാനത്ത് കെ എൽ രാഹുലെത്തി. 5 സെഞ്ചുറി നേടിയ വിരാട് കോഹ്ലിയും 6 സെഞ്ചുറി നേടിയ ക്രിസ് ഗെയ്ലുമാണ് മുന്‍പിലുള്ളത്.
മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തില്‍ കെല്‍ രാഹുലിന്‍റെ വണ്‍ മാന്‍ ഷോയായിരുന്നു. രാഹുല്‍ 62 പന്തില്‍ 103 റണ്‍ നേടിയപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് 58 പന്തില്‍ 57 റണ്‍സാണ് നേടിയത്. സീസണില്‍ 368 റണ്‍സുമായി ഓറഞ്ച് പട്ടികയില്‍ ഇന്ത്യന്‍ താരം രണ്ടാമതാണ്.