രാഹുലിന്റെ പരിക്ക് ഗുരുതരം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നഷ്ടമാകാൻ സാധ്യത.

ezgif 5 f52d57ea23

ഇന്ത്യൻ ടീമിനും ലക്നൗവിനും തലവേദനയായി കെഎൽ രാഹുലിന്റെ പരിക്ക്. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സ് നായകനായ കെഎൽ രാഹുലിന്റെ പരിക്ക് ഗുരുതരമാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിനാൽതന്നെ സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ രാഹുൽ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം എത്തിയിട്ടില്ല. പരിക്ക് വിചാരിക്കുന്നതിലും ഗുരുതരമാണെങ്കിൽ ഈ സീസൺ രാഹുലിന് നഷ്ടമാകാനാണ് സാധ്യത. രാഹുലിന്റെ അഭാവത്തിൽ ഓൾറൗണ്ടർ കൃണാൽ പാണ്ട്യയാവും ലക്‌നൗവിനെ വരും മത്സരങ്ങളിൽ നയിക്കുക. എന്തായാലും രാഹുലിന്റെ ആരോഗ്യകാര്യങ്ങൾ ഇനി നിയന്ത്രിക്കുന്നത് ബിസിസിഐ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

അതിന്റെ ഭാഗമായി ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശങ്ങളാണ് കെഎൽ രാഹുൽ അനുസരിച്ച് വരുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന മത്സരങ്ങളിൽ രാഹുൽ കളിക്കണോ എന്ന കാര്യത്തിലെ അന്തിമ തീരുമാനം എടുക്കുന്നത് നാഷണൽ ക്രിക്കറ്റ് അക്കാദമി തന്നെയാവും. ചിലപ്പോൾ രാഹുലിന് ഇന്ത്യൻ പ്രീമിയർ ലീഗിലെ അവശേഷിക്കുന്ന മുഴുവൻ മത്സരങ്ങളും നഷ്ടമായേക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാനുള്ള രാഹുലിന്റെ സാധ്യതയും ഇതോടെ മങ്ങലിലായിട്ടുണ്ട്.

See also  സാള്‍ട്ടിന്‍റെ സൂപ്പര്‍ ഫിഫ്റ്റി. പിന്തുണയുമായി ക്യാപ്റ്റനും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം.
kl rahul lsg

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തിനിടെയായിരുന്നു കെഎൽ രാഹുലിന് പരിക്ക് പറ്റിയത്. മത്സരത്തിൽ ബാംഗ്ലൂർ ഇന്നിങ്സിനിടെ ഒരു ബൗണ്ടറി തടയാൻ ശ്രമിക്കുകയായിരുന്നു രാഹുൽ. ശേഷം രാഹുലിന്റെ കാലിന് പരിക്കുപറ്റി. അതിനാൽ തന്നെ മത്സരത്തിൽ ഓപ്പണറായി രാഹുൽ ഇറങ്ങിയിരുന്നില്ല. എല്ലാ വിക്കറ്റുകളും നഷ്ടമായ ശേഷം 11ആമനായിയായിരുന്നു രാഹുൽ ബാറ്റിംഗ് ക്രീസിൽ എത്തിയത്. എന്നിരുന്നാലും മത്സരത്തിൽ റൺസ് ഓടിയെടുക്കാനും മറ്റും രാഹുലിന് സാധിച്ചില്ല. മത്സരത്തിൽ ടീമിനെ വിജയത്തിൽ എത്തിക്കുക എന്നതും രാഹുലിന് അസാധ്യമായി മാറി. കാൽ മുടന്തിയായിരുന്നു രാഹുൽ തിരിച്ച് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്.

ഇന്ത്യയെ സംബന്ധിച്ച് രാഹുലിന്റെ പരിക്ക് വലിയ തലവേദന തന്നെ ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിച്ചേരാൻ രാഹുലിനെ അറിയിച്ചിട്ടുണ്ട്. ശേഷമാവും പരിക്കിന്റെ ഗുരുതരാവസ്ഥയെ സംബന്ധിച്ചുള്ള അവസാനഘട്ട വിവരങ്ങൾ പുറത്തു വരിക. മുൻപ് ഇന്ത്യയുടെ മധ്യനിര ബാറ്റർ ശ്രേയസ് അയ്യരും പരുക്ക് മൂലം ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്നും മാറി നിന്നിരുന്നു. പകരക്കാരനായി അജീങ്ക്യ രഹാനെയായിരുന്നു ഇന്ത്യയുടെ സ്ക്വാഡിൽ ഇടം പിടിച്ചത്.

Scroll to Top