ഇതാണ് ആരാധകര്‍ ആഗ്രഹിച്ച കെല്‍ രാഹുല്‍. തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഇന്ത്യന്‍ ഓപ്പണര്‍ റെക്കോഡില്‍

ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പവര്‍പ്ലേയില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയേയും വിരാട് കോഹ്ലിയേയും നഷ്ടമായി. എന്നാല്‍ കെല്‍ രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സുകള്‍ വാരികൂട്ടി.

സ്ലോ സ്ട്രൈക്ക് റേറ്റിന്‍റെ പേരില്‍ വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയ കെല്‍ രാഹുലിന്‍റെ ബാറ്റില്‍ നിന്നും ഗംഭീര പ്രകടനമാണ് കണ്ടത്. ഹേസല്‍വുഡിനെതിരെ തകര്‍പ്പന്‍ സിക്സോടെയാണ് കെല്‍ രാഹുല്‍ തുടക്കമിട്ടത്. 32 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. ഒടുവില്‍ സിക്സ് പറത്താനുള്ള ശ്രമത്തിനിടെയാണ് രാഹുല്‍ പുറത്തായത്. 35 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 55 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ കെല്‍ രാഹുല്‍ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ 2000 റണ്‍സ് തികച്ചു. തന്‍റെ 58ാം ഇന്നിംഗ്സിലാണ് കെല്‍ രാഹുല്‍ ഈ നാഴികകല്ല് പൂര്‍ത്തിയാക്കിയത്. ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികച്ച മൂന്നാമത്തെ താരമായി മാറി. ബാബര്‍ അസം (52) വിരാട് കോഹ്ലി (56) എന്നിവരാണ് മുന്നിലുള്ള താരങ്ങള്‍

Previous articleജഡേജയുടെ വിടവ് നികത്താന്‍ വിരാട് കോഹ്ലി. പരിശീലന ചിത്രങ്ങള്‍ വൈറല്‍
Next articleഹാട്രിക്ക് സിക്സ് ഫിനിഷിങ്ങുമായി ഹര്‍ദ്ദിക്ക് പാണ്ട്യ. ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍