ജഡേജയുടെ വിടവ് നികത്താന്‍ വിരാട് കോഹ്ലി. പരിശീലന ചിത്രങ്ങള്‍ വൈറല്‍

KOHLI BOWLING

ടി20 ലോകകപ്പ് മുന്നിൽ കണ്ട് അവസാന വട്ട ഒരുക്കങ്ങള്‍ ഇന്ത്യ നടത്തുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയോടെ ടീം ഇന്ത്യയുടെ ലോകകപ്പ് പ്ലേയിങ്ങ് ഇലവനെപറ്റി ഏകദേശം ധാരണ ലഭിക്കും. ചൊവ്വാഴ്ച (സെപ്റ്റംബർ 20) മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് പരമ്പരയുടെ ഉദ്ഘാടന മത്സരം.

ആദ്യ മത്സരത്തിനു മുന്നോടിയായി, സീനിയര്‍ ഇന്ത്യൻ ബാറ്ററും മുൻ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലി നെറ്റ്‌സിൽ ബൗൾ ചെയ്യുന്ന ചിത്രങ്ങള്‍ വൈറലായി. പിസിഎയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ‘നാളെ ആരായിരിക്കും ഓപ്പണിംഗ് ബൗളിംഗ് എന്ന് നോക്കൂ’ എന്ന രസകരമായ അടിക്കുറിപ്പോടെ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഹോങ്കോങ്ങിനെതിരായ ഇന്ത്യയുടെ വിജയത്തിൽ കോഹ്‌ലി ഒരു ഓവർ എറിഞ്ഞിരുന്നു.

എല്ലാ ഫോര്‍മാറ്റിലുമായി ഇതുവരെ 72 ഇന്നിംഗ്സില്‍ പന്തെറിഞ്ഞ വിരാട് കോഹ്ലി 8 വിക്കറ്റുകളാണ് നേടിയട്ടുള്ളത്.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top