നിങ്ങളുടെ യഥാര്‍ത്ഥ പരീക്ഷണം വരുന്നത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് : മുന്നറിയിപ്പുമായി കെവിൻ പീറ്റേഴ്സൺ

ഓസ്ട്രേലിയക്കെതിരായ  ടെസ്റ്റ് പരമ്പരയിൽ ഐതിഹാസിക വിജയം നേടി ബോർഡർ : ഗവാസ്‌ക്കർ ട്രോഫി നിലനിർത്തിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യയിപ്പോൾ .എന്നാൽ ഓസീസ് എതിരായ പരമ്പര വിജയത്തിന്റെ പേരിൽ  ഇന്ത്യൻ ടീം മതിമറക്കേണ്ടെന്ന മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ്
താരം  താരം കെവിന്‍ പീറ്റേഴ്സണ്‍.

“ഓസ്ട്രേലിയക്കെതിരെ പ്രതിസന്ധികളെ മറികടന്ന് ഇന്ത്യ നേടിയത് ചരിത്ര വിജയം തന്നെയാണ്. അത് ആഘോഷിച്ചോളു. പക്ഷെ നിങ്ങളുടെ യഥാര്‍ത്ഥ പരീക്ഷണം വരുന്നത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ്. സ്വന്തം നാട്ടില്‍ നിങ്ങള്‍ക്ക് ഇംഗ്ലണ്ടിനെ കീഴടക്കണം. അതുകൊണ്ടുതന്നെ അമിതാഘോഷം വേണ്ട, തയാറായി ഇരുന്നോളു ” എന്നാണ് ഹിന്ദിയില്‍  കെവിൻ പീറ്റേഴ്സന്‍റെ ട്വീറ്റ്.

അതേസമയം ശ്രീലങ്കക്കെതിരായ  ലങ്കയിൽ നടക്കുന്ന  ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ഇംഗ്ലണ്ട് ടീം  ആദ്യ ടെസ്റ്റ് മത്സരം  ജയിച്ച്   തങ്ങളുടെ കരുത്തുകാട്ടിയിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്. നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യൻ  പര്യടനം .

എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. നായകൻ കോഹ്ലി ടീമിലേക്ക്  തിരിച്ചുവരുന്നു എന്നതാണ് സ്‌ക്വാഡിന്റെ സവിശേഷത . പരിക്കേറ്റ ജഡേജ , ഷമി ,  ഉമേഷ് , വിഹാരി എന്നിവർക്ക് ടീമിലിടം ലഭിച്ചില്ല .

Previous articleലങ്കക്ക് വീണ്ടും തിരിച്ചടി : രണ്ടാം ടെസ്റ്റിലും നായകൻ ദിമുത് കരുണരത്നയുടെ സേവനം ലഭ്യമാകില്ല
Next articleമുഹമ്മദ് സിറാജ് – ചേറിൽ നിന്നും ഉയർന്നു വന്ന പൊൻതാരോദയം. Short Biography