മുഹമ്മദ് സിറാജ് – ചേറിൽ നിന്നും ഉയർന്നു വന്ന പൊൻതാരോദയം. Short Biography

പേര് –
Mohammed Siraj

ജനനം –
March 13, 1994

ഉയരം –
5 ft 10 in (1.78 m)

പൗരത്വം –
Indian

റോൾ –
Bowler/Right-arm fast-medium, Right-hand Batsman

1994 മാർച്ച്‌ 13നു ഹൈദരാബാദിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിലാണ് സിറാജിന്റെ ജനനം. അച്ഛൻ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്.

ചെറുപ്പത്തിലേ ക്രിക്കറ്റിൽ ആകൃഷ്ടനായ സിറാജ് ഒരു ക്രിക്കറ്റ്‌ അക്കാഡമിയിൽ പോലും പരിശീലനം ചെയ്തിട്ടില്ല. പന്ത് എറിഞ്ഞും കളിച്ചുമുള്ള സ്വയം പഠനമായിരുന്നു സിറാജിന് അന്ന് ക്രിക്കറ്റ്‌. മൂത്ത സഹോദരൻ ആയിരുന്നു എന്നും സിറാജിന് പിന്തുണയുമായി ഉണ്ടായിരുന്നത്.

ഹൈദരാബാദിലെ തെരുവുകൾ ആയിരുന്നു സിറാജിന്റെ എന്നത്തേയും പരിശീലന ഗ്രൗണ്ട്. ക്ലാസ്സ്‌ കട്ട്‌ ചെയ്തും ഒക്കെ, സിറാജ് തരം കിട്ടുമ്പോഴൊക്കെ ക്രിക്കറ്റ്‌ കളിക്കുവാൻ പോകുമായിരുന്നു.

2015ൽ തന്റെ ഒരു കൂട്ടുകാരൻ തന്നെ ചാർമിനാർ ക്രിക്കറ്റ്‌ അക്കാഡമിയിൽ പന്ത് എറിയാൻ വിളിച്ചതായിരുന്നു സിറാജിന്റെ ജീവിതത്തിലെ വഴിത്തിരിവ്. അന്നത്തെ മത്സരത്തിൽ സിറാജ് 5 വിക്കറ്റ് എറിഞ്ഞു വീഴ്ത്തി എല്ലാവരെയും ഞെട്ടിച്ചു. തുടർന്ന് ഹൈദരാബാദ് u21 ടീമിന്റെ സാധ്യത പട്ടികയിൽ വരെ സിറാജിന്റെ പേരെത്തി.

തുടർന്നു 2016ൽ ഹൈദരാബാദ് സ്റ്റേറ്റ് ടീമിന് വേണ്ടിയും രഞ്ജി ടീമിന് വേണ്ടിയും സിറാജ് പന്തെറിയുകയും ഉഗ്രൻ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

അവിടുത്തെ ഉഗ്രൻ പ്രകടനത്തിന്റെ മികവിൽ 2017ൽ സൺറൈസേർസ് ഹൈദരാബാദ് സിറാജിനെ 2. 6 കോടിക്ക് സ്വന്തമാക്കി. തന്റെ അടിസ്ഥാന തുകയേക്കാൾ 13മടങ്ങ് ഇരട്ടി തുകയായിരുന്നു അത്. പിന്നീട് ആർസിബിക്ക് വേണ്ടിയും സിറാജ് പന്തെറിഞ്ഞിട്ടുണ്.

ആഭ്യന്തര ക്രിക്കറ്റിലെ മികവിനെ തുടർന്ന് സിറാജിനെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്‌ സീരിസിൽ ഉൾപ്പെടുത്തി. ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീം ജേഴ്സിയിൽ തന്റെ അരങ്ങേറ്റത്തിന് ഒരുങ്ങവേയാണ് സിറാജിന്റെ അച്ഛൻ ലോകത്തോട് വിട പറയുന്നത്. തിരികെ നാട്ടിൽ പോകുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുവാൻ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ തയ്യാറായിരുന്നു. പക്ഷേ ടീമിനൊപ്പം തുടരാൻ ആയിരുന്നു സിറാജിന്റെ തീരുമാനം.

Read More  നോബോളിലും കിംഗ് ഞാൻ തന്നെ :നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ബുംറ

തന്റെ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു തന്നെ ടെസ്റ്റ്‌ ടീമിൽ ഇന്ത്യൻ ജേഴ്സിയിൽ കാണുക എന്നത്. പിന്നീടുള്ള സിറാജിന്റെ എല്ലാ പോരാട്ടങ്ങളും തന്റെ അച്ഛന് വേണ്ടിയായിരുന്നു. താൻ എറിയുന്ന ഓരോ പന്തിനും കവചം തീർത്തുകൊണ്ട് മേഘങ്ങളിൽ തന്റെ അച്ഛനുണ്ട് എന്ന് സിറാജ് ഉറച്ചു വിശ്വസിച്ചു.

പക്ഷേ സിറാജിനും ഇന്ത്യൻ ടീമിനും അത്ര ശുഭകരമായ സീരീസ് അല്ലായിരുന്നു ഗാബയിൽ അരങ്ങേറിയത്. തുടക്കത്തിലേ അടിപതറിയ ഇന്ത്യൻ ടീമും, നായകൻ വിരാട് കോഹ്‌ലിയുടെ മടങ്ങിപ്പോകും, വില്ലനായ പരിക്കും, മൂർച്ചയേറിയ വംശീയ അധിക്ഷേപങ്ങളും എന്നിങ്ങനെ എല്ലാം ഈ പരമ്പരയിൽ ഉൾക്കൊണ്ടിരുന്നു.

പക്ഷേ മികവുറ്റ തിരിച്ചുവരവാണ് സിറാജും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും കാഴ്ചവെച്ചത്. ഗാബയിൽ കങ്കാരുക്കളെ മുട്ടികുത്തിച്ച് മികച്ച ചരിത്ര വിജയമാണ് ഇന്ത്യ കാഴ്ചവെച്ചത്.

മുഹമ്മദ്‌ സിറാജ് 6 ഇന്നിങ്‌സുകളിൽ നിന്നും 13 വിക്കറ്റാണ് വീഴ്ത്തിയത്. പരമ്പര വിജയത്തിന്റെ അകമ്പടിയോടെ ഇംഗ്ലണ്ടിനെതിരെ നടക്കാൻ പോകുന്ന അടുത്ത ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിലും സിറാജ് സ്ഥാനം പിടിച്ചു.

വിണ്ണിലേറിയ അച്ഛന് വേണ്ടി പൊരുതിയ സിറാജ് എന്ന പുത്തൻ താരോദയത്തിന്റെ പിറവിയാണിവിടെ നമ്മൾ ഏവരും സാക്ഷ്യം വഹിച്ചത്. ഇനിയും ഏറെ മുന്നോട്ട് പോകുവാൻ പ്രതിഭയുള്ള താരത്തിന് എല്ലാവിധ ആശംസകളും Sportsfan.in നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here