ലങ്കക്ക് വീണ്ടും തിരിച്ചടി : രണ്ടാം ടെസ്റ്റിലും നായകൻ ദിമുത് കരുണരത്നയുടെ സേവനം ലഭ്യമാകില്ല

dineshchandimaldimuthkarunaratne

പരിക്ക് വീണ്ടും തിരിച്ചടിയായി ശ്രീലങ്കൻ ടീമിന് മുൻപിൽ .ഗോളില്‍ നടക്കുന്ന  ഇംഗ്ലണ്ട് എതിരായ രണ്ടാം  ക്രിക്കറ്റ് ടെസ്റ്റിലും  ശ്രീലങ്കൻ ടീമിന്  ടെസ്റ്റ്  സ്ഥിരം നായകൻ  ദിമുത് കരുണാരത്നയുടെ സേവനം ലഭ്യമാകില്ല. താരത്തിന് ആദ്യ ടെസ്റ്റിന്റെ തലേ ദിവസമാണ് പരിശീലനത്തിനിടയിൽ  കൈവിരലിന് പൊട്ടലേറ്റത്. വെള്ളിയാഴ്ച ഗോളില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് താരത്തിന് സുഖം പ്രാപിക്കാനാകില്ല എന്ന് ഡോക്ടർമാർ  ടീം മാനേജ്മെന്റിനെ  അറിയിച്ചതോടെയാണ് ഈ തീരുമാനം.

എന്നാൽ കരുണരത്നയുടെ അഭാവത്തിൽ ദിനേശ് ചന്ദിമല്‍ ശ്രീലങ്കയുടെ ക്യാപ്റ്റനായി തുടരുമെന്നും  ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ആദ്യ ടെസ്റ്റിലും ലങ്കയെ നയിച്ചത് ചണ്ഡിമൽ ആയിരുന്നു .ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ടീമിനോട്  7 വിക്കറ്റ് തോൽവി വഴങ്ങുവാൻ ആയിരുന്നു ആതിഥേയ ടീമിന്റെ വിധി .

അതേ സമയം ലങ്കൻ ടീമിൽ മോശം  ഫോം തുടരുന്ന  കുശല്‍ മെന്‍ഡിസിനെ സ്ക്വാഡില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ശ്രീലങ്ക തീരുമാനിച്ചു. തുടര്‍ച്ചയായ നാല് ഡക്കുകള്‍ക്ക് ശേഷം ഗോളിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിലാണ് മെന്‍ഡിസിന് അക്കൗണ്ട് തുറക്കാനായത്.

Read Also -  സഞ്ചു ലോകകപ്പില്‍ വേണം. രോഹിത് ശര്‍മ്മക്ക് ശേഷം ഇന്ത്യൻ ടി20 ക്യാപ്റ്റനായി ക്യാപ്റ്റനാവണം : ഹര്‍ഭജന്‍ സിങ്ങ്

ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിലാണ് ശ്രീലങ്ക ബാറ്റിങ്ങിൽ അൽപ്പമെങ്കിലും പ്രതീക്ഷിച്ച പോരാട്ട വീര്യം കാഴ്ചവെച്ചത് .രണ്ടാം ഇന്നിംഗ്സ് സെഞ്ച്വറി നേടിയ തിരിമന്നെ  അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയ  മുൻ നായകൻ എയ്ഞ്ചലോ മാത്യൂസ്  എന്നിവരാണ് ഇന്നിംഗ്സ് തോൽ‌വിയിൽ നിന്ന് ടീമിനെ രക്ഷിച്ചത് . ജനുവരി 22നാണ്  രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത് .

Scroll to Top