ആവേശകരമായ വിജയ ഹസാര ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി കേരളം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. അവസാന മത്സരത്തില്‍ ഉത്തരാഖണ്ഡിനെതിരെ അനായാസ വിജയത്തോടെയാണ് കേരളം യോഗ്യത നേടിയത്. രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് നിഞ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ 14.2 ഓവറും 5 വിക്കറ്റും ശേഷിക്കേയായിരുന്നു കേരളത്തിന്‍റെ വിജയം. അര്‍ദ്ധസെഞ്ചുറിയുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച സച്ചിന്‍ ബേബിയാണ് കേരളത്തിനു അനായാസ വിജയം സമ്മാനിച്ചത്. 71 പന്തില്‍ 7 ഫോറും 2 സിക്സും സഹിതം 83 റണ്‍സാണ് നേടിയത്.
രോഹന്‍ എസ്. കുന്നുമ്മല്‍ (26), സഞ്ചു സാംസണ്‍ (33), വിഷ്ണു വിനോദ് (34) വിനൂപ് മനോഹരന്‍ (28) എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവച്ചു. നേരത്തെ ബോളിംഗില്‍ നിധീഷ് 25 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടി. ബേസില്‍ തമ്പി 2 ഉം, ജലജ് സക്സേന, വിനൂപ് മനോഹരന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 93 റണ്‍സ് നേടിയ ജയ് ബിസ്തയാണ് ടോപ്പ് സ്കോറര്‍.
ഇതാദ്യമായാണ് ഗ്രൂപ്പ് ചാംപ്യന്‍മാരായി കേരളം വിജയ ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ യോഗ്യത നേടുന്നത്. സര്‍വ്വീസസാണ് കേരളത്തിന്‍റെ എതിരാളികള്‍