അവസാന ദിനത്തില്‍ കേരളത്തിനു വിജയിക്കാനായി 10 വിക്കറ്റ് എടുക്കണം. രഞ്ജി പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ കേരള – സര്‍വ്വീസസ് പോരാട്ടത്തിലെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍, സര്‍വ്വീസസ് വിക്കറ്റ് നഷ്ടമില്ലാതെ 20 റണ്‍സ് എന്ന നിലയിലാണ്. സര്‍വ്വീസസിനു വിജയിക്കാനായി ഇനി 321 റണ്‍സ് കൂടി വേണം.

9 റണ്‍സുമായി രോഹില്ലയും 11 റണ്‍സുമായി സൂഫിയന്‍ ആലമുവാണ് ക്രീസില്‍. അവസാന ദിനമായ നാളെ കേരളത്തിനു വിജയിക്കാനായി 10 വിക്കറ്റ് നേടണം. സ്കോര്‍ കേരളം – 327 & 242/7 സര്‍വ്വീസസ് – 229 & 20/0

നേരത്തെ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച സര്‍വ്വീസസ് 229 റണ്‍സില്‍ എല്ലാവരും പുറത്തായി. 50 റണ്‍സ് നേടിയ ചൗഹാനാണ് ടോപ്പ് സ്കോറര്‍. കേരളത്തിനായി സിജോമോന്‍ ജോസഫും ജലജ് സക്സേനയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നിധീഷും വൈശാഖ് ചന്ദ്രനും 2 വിക്കറ്റ് വീതം വീഴ്ത്തി.

98 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗ് ചെയ്ത കേരളം 7 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സില്‍ ഡിക്ലെയര്‍ ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ സച്ചിന്‍ ബേബിക്ക്, രണ്ടാം ഇന്നിംഗ്സില്‍ ശതകം നഷ്ടമായി. 93 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് ടോപ്പ് സ്കോറര്‍. 48 റണ്‍സുമായി വത്സലും 40 റണ്‍സുമായി സല്‍മാന്‍ നിസാറും നിര്‍ണായക പ്രകടനം നടത്തി.

Previous articleരണ്ടാം ഏകദിനത്തിനു ടോസ് വീണു. ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റം
Next articleഐ.എഫ്.എഫ്.എച്ച്.എസ് അവാർഡിൽ മെസ്സിയുടെ കൂടെ സ്ഥാനം നേടി കേരള സൂപ്പർ താരം.