ക്രിക്കറ്റ് ലോകത്തെ ആകാംക്ഷകൾക്ക് ഒടുവിൽ 2022ലെ രഞ്ജി സീസണിന് തുടക്കമായി.. എലൈറ്റ് ഗ്രൂപ്പ് എയിലെ ആദ്യത്തെ മത്സരത്തിൽ മേഘാലയെ നേരിടുന്ന കേരളത്തിന് ഒന്നാം ദിനം മികച്ച തുടക്കം. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 205 ന് 1 എന്ന നിലയിലാണ്. 57 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സും ലീഡും കേരളം കരസ്ഥമാക്കി. 4 റണ്‍സുമായി ജലജ് സക്സേനയും 91 റണ്‍സുമായി രാഹുലുമാണ് ക്രീസില്‍.
കേരള ടീമിൽ ആപ്പിൾ ടോം എന്ന 17 കാരന്റെ അരങ്ങേറ്റത്തിനും കൂടാതെ സ്റ്റാർ പേസർ ശ്രീശാന്തിന്റെ 10 വർഷം ശേഷമുള്ള ആദ്യത്തെ ഫസ്റ്റ് ക്ലാസ്സ് മത്സരത്തിനും സാക്ഷിയായ ഇന്നത്തെ രഞ്ജി മത്സരത്തിൽ ടോസ് ലഭിച്ച കേരള ടീം നായകൻ സച്ചിൻ ബേബി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ ഒന്നാം ദിനം ടീമിന്റെ വിശ്വാസം കാത്ത കേരള ബൗളർമാർ മേഖാലയയെ 148 റൺസിൽ ഒതുക്കി.
കേരള ബൗളർമാർ ഒന്നാം ദിനം വളരെ മനോഹരമായി ബൗൾ ചെയ്തപ്പോൾ മേഘാലയ ടീം സമ്മർദ്ദത്തിലായി. മേഘാലയ ഓപ്പണർ വല്ലം കയ്ൻഷിയെ (0) പുറത്താക്കി മനു കൃഷണയാണ് കേരള ടീമിന് ആദ്യത്തെ ബ്രേക്ക്‌ത്രൂ നൽകിയത്. ശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ മേഘാലയക്ക് 40.5 ഓവറിൽ മാത്രമാണ് ഒന്നാമത്തെ ഇന്നിങ്സിൽ പിടിച്ചുനിൽക്കാനായി കഴിഞ്ഞത്. കേരള ടീമിനായി അരങ്ങേറ്റ മത്സരം കളിച്ച ഈഡൻ ആപ്പിൾ ടോം 4 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ 10 വർഷം ശേഷം കേരള ഫസ്റ്റ് ക്ലാസ്സ് ടീമിൽ കളിച്ച ശ്രീശാന്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
കൂടാതെ കേരള ടീമിനായി മനു കൃഷ്ണൻ മൂന്നും ബേസിൽ തമ്പി ഒരു വിക്കറ്റും വീഴ്ത്തി. മേഘാലയ ടീമിനായി ഒന്നാമത്തെ ഇന്നിങ്സിൽ 93 റൺസെടുത്ത പുനിത് ബിഷ്ട പോരാട്ടം ശ്രദ്ധേയമായി.11.4 ഓവറിൽ വെറും 40 റൺസ് വഴങ്ങിയാണ് ശ്രീശാന്ത് രണ്ട് വിക്കറ്റുകൾ എറിഞ്ഞിട്ടത്. മേഖാലയുടെ ഒന്നാം ഇന്നിംഗ്സ് പിന്തുടര്‍ന്ന കേരളം ഓപ്പണിംഗ് വിക്കറ്റില്‍ 201 റണ്‍സ് കൂട്ടിചേര്‍ത്തു. 97 പന്തില്‍ 17 ഫോറും ഒരു സിക്സുമായി 107 റണ്‍സ് നേടിയ രോഹന്‍ കുന്നുമേലാണ് പുറത്തായത്. ട്വന്റി20 ശൈലിയിൽ തകർത്തടിച്ച രോഹൻ വെറും 73 പന്തിൽനിന്നാണ് സെഞ്ചുറി തികച്ചത്.