രഞ്ജി ട്രോഫി 2022ലെ സീസണിൽ മികച്ച തുടക്കം സ്വന്തമാക്കി കേരള ടീം. ഈ സീസണിലെ ആദ്യത്തെ മത്സരത്തിൽ മേഘാലയെയാണ് ഇന്നിങ്സിനും 166 റൺസിനും കേരള ടീം തോൽപ്പിച്ചത്.എല്ലാ അർഥത്തിലും എതിരാളികളെ തകർത്ത കേരള ടീം മൂന്നാം ദിനത്തിൽ തന്നെ രണ്ടാം ഇന്നിങ്സിലെ മേഘാലയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്സിൽ വെറും 19 റൺസിനാണ് മേഘാലയ ഇന്നിങ്സ് അവസാനിച്ചത്. നേരത്തെ ഒന്നാം ഇന്നിങ്സിൽ കേരള ടീം 257 റൺസ് ലീഡ് സച്ചിൻ ബേബിയും സംഘവും സ്വന്തമാക്കിയിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ ജയത്തോടെ പോയിന്റ് കരസ്ഥമാക്കാനും കേരള ടീമിന് സാധിച്ചു.
ഒമ്പത് ഓവര്‍ എറിഞ്ഞ എസ് ശ്രീശാന്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, 57 റണ്‍സ് വഴങ്ങുകയും ചെയ്തു. 75 റണ്‍സ് നേടിയ ഖുറാനയാണ് മേഘാലയുയെ ടോപ് സ്‌കോററര്‍. ദിപു 55 റണ്‍സുമായി പുറത്താവാതെ നിന്നു. ഏഴ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല
നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരള ടീം മേഘാലയെ ടീമിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒന്നാം ദിനം മേഘാലയയുടെ ഇന്നിങ്സ് 40.4 ഓവറിൽ വെറും 148 റൺസിൽ അവസാനിച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ കേരള ടീം 9 വിക്കെറ്റ് നഷ്ടത്തിൽ 505 റൺസിൽ ഡിക്ലയർ ചെയ്തു.
കേരള ടീമിനായി ഒന്നാം ഇന്നിങ്സിൽ രോഹൻ കുന്നുമ്മൽ (107 റൺസ് )സച്ചിൻ ബേബി (56 റൺസ് ), വത്സൽ (106 റൺസ് ) എന്നിവർ തിളങ്ങി. മൂന്നാം ദിനം പേസർ ശ്രീശാന്ത് ബാറ്റിംഗ് മികവ് കേരളത്തിന്റെ സ്കോർ 500 കടത്തിയത്. ഒൻപത് വർഷങ്ങൾക്ക് ശേഷം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് കളിക്കാൻ എത്തിയ ശ്രീശാന്ത് ഒന്നാം ഇന്നിങ്സിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. താരം 43 ബോളിൽ നിന്നും 2 ഫോറും 1 സിക്സ് അടക്കമാണ് 19 റൺസ് അടിച്ചെടുത്തത്.അരങ്ങേറ്റ മത്സരത്തിൽ ആപ്പിൾ ടോം നാല് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
രണ്ടാം ഇന്നിങ്സിൽ മേഘാലയെ ടീമിനെ തകർത്തത് ബേസിൽ തമ്പിയുടെ ഫാസ്റ്റ് ബൗളിംഗ് തന്നെയാണ്. ടോപ് ഓർഡർ ബാറ്റിങ്ങിനെ ന്യൂബോളിൽ എറിഞ്ഞിട്ട താരം ഐപിഎല്ലിലെ തന്റെ സെലക്ഷൻ ശരിയെന്ന് തെളിയിച്ചു.കേരളത്തിനായി ബേസിൽ തമ്പി 4 ജലജ് സക്സേന 3 ഉം മനു കൃഷ്ണൻ 1 ഉം അരങ്ങേറ്റ താരം ആപ്പിൾ ടോം 2ഉം വിക്കറ്റും വീഴ്ത്തി തിളങ്ങി. ഫെബ്രുവരി 24 നു ഗുജറാത്തിനെതിരെയാണ് അടുത്ത മത്സരം.