രഞ്ജി ട്രോഫിയിലെ ആദ്യ പോരാട്ടത്തില്‍ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. ജാര്‍ഖണ്ഡിനെതിരെയുള്ള പോരാട്ടത്തി ആദ്യ ദിനം അവസാനിക്കുമ്പോള്‍ കേരളം 6 ന് 276 എന്ന നിലയിലാണ്.
ഓപ്പണിംഗില്‍ രോഹന്‍ കുന്നുമലും (50) രോഹന്‍ പ്രേമും (50) ആദ്യ വിക്കറ്റില്‍ 90 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പിന്നീടെത്തിയ ഷോണ്‍ റോജറും (1) സച്ചിന്‍ ബേബിയും നിരാശപ്പെടുത്തി. 98 ന് 3 എന്ന നിലയിലായ കേരളത്തെ 91 റണ്‍സ് കൂട്ടുകെട്ടുമായി രോഹന്‍ പ്രേം – സഞ്ചു സാംസണ്‍ കൂട്ടൂകെട്ടാണ് കരകയറ്റിയത്.
ചായക്ക് ശേഷം സഞ്ചുവിന്‍റെ വിക്കറ്റും കേരളത്തിനു നഷ്ടമായി. 108 പന്തില്‍ 4 ഫോറും 7 സിക്സുമായി 72 റണ്‍സാണ് താരം നേടിയത്. ഷഹബാസ് നദീമിന്‍റെ പന്തില്‍ ഇഷാന്‍ കിഷനാണ് ക്യാച്ച് ചെയ്ത് പുറത്താക്കിയത്. തൊട്ടു പിന്നാലെ ജലജ് സക്സേന (0) റണ്ണൗട്ടായി. 39 റണ്‍സുമായി അക്ഷയ് ചന്ദ്രനും 28 റണ്‍സുമായി സിജോമോന്‍ ജോസഫുമാണ് ക്രീസില്‍
സഞ്ചുവാണ് കേരളത്തിനെ നയിക്കുന്നത്. മുന്‍ ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് ടീമിന്‍റെ പരിശീലകന്‍. രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഗോവ, സര്‍വ്വീസസ്, കര്‍ണാടക, പോണ്ടിച്ചേരി എന്നിവരുമായാണ് ശേഷിക്കുന്ന മത്സരങ്ങള്‍
Batter | Runs | Balls | S/R | 4s | 6s |
---|---|---|---|---|---|
Rohan Prem b Utkarsh Singh | 79 | 201 | 39.3 | 9 | 0 |
Rohan S Kunnummal lbw Shahbaz Nadeem | 50 | 71 | 70.42 | 5 | 1 |
Shoun Roger lbw Utkarsh Singh | 1 | 12 | 8.33 | 0 | 0 |
Sachin Baby lbw Shahbaz Nadeem | 0 | 7 | 0 | 0 | 0 |
Sanju Samson (c)(wk) c Ishan b Shahbaz Nadeem | 72 | 108 | 66.67 | 4 | 7 |
Akshay Chandran not out | 39 | 85 | 45.88 | 3 | 0 |
Jalaj Saxena run out (Utkarsh Singh) | 0 | 3 | 0 | 0 | 0 |
Sijomon Joseph not out | 28 | 53 | 52.83 | 3 | 1 |
Extras ( b 5, lb 2, w 0, nb 0 ) | 7 | ||||
TOTAL | 248/6 (90 OVERS) |