രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചത്തീസ്ഗഡിനെതിരെയുള്ള മത്സരത്തില്‍ കേരളം പിടിമുറുക്കി. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ചത്തീസ്ഗഡ് 10 ന് 2 എന്ന നിലയിലാണ്. കേരളത്തിന്‍റെ ആദ്യ ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ ഇനി 152 റണ്‍സ് കൂടി വേണം. സ്കോര്‍ – കേരളം 311 ചത്തീസ്ഗഡ് – 149 & 10/2
രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനെത്തിയ ചത്തീസ്ഗഡ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. റിഷഭ് തിവാരി (0), ഹര്‍ക്കത്ത് (0) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍. ജലജ് സക്‌സേനയ്ക്കും വൈശാഖ് ചന്ദ്രനുമാണ് വിക്കറ്റ്. ഇന്നിംഗ്സ് വിജയമാണ് കേരളം ലക്ഷ്യം വയ്ക്കുന്നത്.
162 റണ്‍സിന്റെ ലീഡാണ് കേരളം ഇന്ന് സ്വന്തമാക്കിയത്. ചത്തീസ്ഗഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 149 റണ്‍സിന് മറുപടിയായി കേരളം 311 റണ്‍സാണ് അടിച്ചെടുത്തത്. സച്ചിന്‍ ബേബിയും (77) രോഹന്‍ പ്രേമും (77) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ 3 വീതം ഫോറും സിക്സുമായി 46 റണ്‍സ് നേടി.