ഇത് ചരിത്ര നിമിഷം! നാഴികകല്ല് പൂര്‍ത്തിയാക്കി രോഹൻ പ്രേം.

IMG 20221228 WA0018

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസ് തികച്ച് കേരള താരം രോഹൻ പ്രേം. 36 വയസ്സുകാരനായ രോഹൻ ഛത്തീസ്ഗഡിനെതിരായ മത്സരത്തിലാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അർദ്ധ സെഞ്ച്വറി നേടി മത്സരത്തിൽ തിളങ്ങാനും താരത്തിന് സാധിച്ചു.


എട്ട് റൺസ് നേടി നിൽക്കുമ്പോഴാണ് താരം 5000 റൺസ് തികച്ചത്. നിർണായകമായ മത്സരത്തിൽ 77 റൺസ് ആണ് താരം നേടിയത്. ഏഴ് ബൗണ്ടറികൾ അടക്കം 157 പന്തുകളിൽ നിന്നായിരുന്നു താരത്തിന്റെ നേട്ടം.

IMG 20221228 WA0019

രാജസ്ഥാനെതിരായ കളിയിൽ ഈ വെറ്ററന്‍ താരം കേരളത്തിനു വേണ്ടി ഏറ്റവും കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കുന്ന താരം എന്ന റെക്കോർഡും തന്റെ പേരിലേക്ക് മാറ്റിയിരുന്നു.

IMG 20221228 WA0020

പത്തൊമ്പതാം വയസ്സിൽ 2005 ഡിസംബറിലാണ് താരം കേരളത്തിനുവേണ്ടി ആദ്യം മത്സരത്തിന് ഇറങ്ങിയത്. അതേസമയം മത്സരത്തിൽ ചത്തീസ്ഗഡിനെതിരെ മികച്ച ലീഡിലേക്ക് കേരളം കുതിക്കുകയാണ്. രോഹന് പുറമേ സച്ചിൻ ബേബിയും കേരളത്തിനു വേണ്ടി അർദ്ധ സെഞ്ച്വറി നേടിയിട്ടുണ്ട്.

Read Also -  അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും സഞ്ജു പുറത്ത്. ബിസിസിഐയുടെ അനീതി തുടരുന്നു.
Scroll to Top