രഞ്ജി ട്രോഫിയിൽ സർവീസസിനെതിരെ തകർപ്പൻ പ്രകടനവുമായി കേരളം. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങിയ സർവീസ് തകർച്ചയാണ് നേരിടേണ്ടി വന്നത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എന്ന നിലയിലാണ് സർവീസസ് ഇപ്പോൾ ഉള്ളത്. ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 327 റൺസിൻ്റെ ഒപ്പം എത്താൻ സർവീസസിന് ഇനിയും 160 റൺസ് വേണം.
സർവീസസിനെ ആയി പൊരുതിയത് അർദ്ധ സെഞ്ച്വറി നേടിയ രവി ചൗഹാനാണ്. മൂന്ന് ഫോറുകൾ അടക്കം 114 പന്തുകളിൽ നിന്നും 50 റൺസ് ആണ് താരം നേടിയത്. മത്സരം അവസാനിക്കാൻ ഏതാനും ഓവറുകൾ മാത്രം ബാക്കി നിൽക്കെ കേരള നായകൻ സിജോമോൻ ജോസഫ് താരത്തെ പുറത്താക്കി.
സർവീസസിനെ വേണ്ടി സുഫിയാൻ ആലം (18), രാഹുൽ സിംഗ് (19), രോഹില്ല (31), രജിത് പലിവാൽ (11) എൽ.എസ് കുമാർ (12) എന്നിങ്ങനെയാണ് ബാക്കിയുള്ള സ്കോറർമാർ. നിലവിൽ 10 റൺസുമായി പുൽകിത്ത് നരാങ്കും,എട്ട് റൺസുമായി എം എസ് രതിയുമാണ് ക്രീസിൽ ഉള്ളത്. ജലജ് സക്സേനയും വൈശാഖ് ചന്ദ്രനും രണ്ട് വിക്കറ്റുകൾ വീതം കേരളത്തിനു വേണ്ടി വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ സച്ചിൻ ബേബിയുടെയും അർദ്ധ സെഞ്ച്വറി നേടിയ സിജോമോൻ ജോസഫിന്റെയും മികച്ച പ്രകടനത്തിൽ ആണ് മാന്യമായ സ്കോറിലേക്ക് കേരളം എത്തിയത്.
38 പന്തുകളിൽ നിന്ന് 12 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 159 റൺസ് നേടിയ സച്ചിൻ ബേബി അനായാസം ഇരട്ട സെഞ്ച്വറി നേടും എന്ന് കരുതിയെങ്കിലും റൺഔട്ടിൽ വീഴുകയായിരുന്നു. നായകൻ സിജുമോൻ ജോസഫ് 182 പന്തിൽ 6 ഫോറുകൾ അടക്കം 55 റൺസ് ആണ് നേടിയത്. ഇരുവരും പുറത്തായതോടെ കേരളത്തിൻറെ തകർച്ച അതിവേഗത്തിൽ ആവുകയായിരുന്നു.