ലീഡ് നേടാനായില്ല സമനില മാത്രം : കേരളം പുറത്ത്

FB IMG 1646582259944

രഞ്ജി ട്രോഫിയിൽ നോക്ക്ഔട്ട്‌ പ്രതീക്ഷ എല്ലാം നഷ്ടമാക്കി കേരള ടീം. 2022ലെ രഞ്ജി ട്രോഫി സീസണിൽ എലൈറ്റ് ഗ്രൂപ്പിൽ നിന്നും നോക്കൗട്ട് പ്രതീക്ഷള്‍ക്ക്  വെച്ചുപുലർത്തിയ കേരള ടീമിന് ഇന്ന് നടന്ന മധ്യപ്രദേശിന് എതിരായ പ്രധാന മത്സരത്തിൽ ലഭിച്ചത് സമനില മാത്രം. നിർണായക മത്സരത്തിൽ ലീഡ് പോലും നേടാതെയാണ് കേരളം രഞ്ജി ട്രോഫി സീസണിൽ നിന്നും പുറത്തായത്.വളരെ ശക്തരായ മധ്യപ്രദേശ് എതിരെ അവസാന ദിനവും വലിയ പോരാട്ടം കാഴ്ചവെച്ചാണ് കേരളം മടങ്ങുന്നത്. നിർണായക മത്സരത്തിൽ ഇന്നിങ്സ് ലീഡ് മാത്രം ലക്ഷ്യമാക്കിയാണ് കേരള ടീം കളിക്കാൻ ഇറങ്ങിയത് എങ്കിലും ഒന്നാം ഇന്നിങ്സിൽ ലീഡ് സ്വന്തമാക്കാൻ സച്ചിൻ ബേബിക്കും സംഘത്തിനും കഴിഞ്ഞില്ല.

മധ്യപ്രദേശ് കഴിഞ്ഞ ദിവസം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 589 റൺസിലാണ് ഇന്നിങ്സ് ഡിക്ലയർ ചെയ്തതെങ്കിൽ കേരളം ഒന്നാം ഇന്നിങ്സിൽ ഒൻപത് വിക്കറ്റുകൾ നഷ്ടത്തിൽ 432 റൺസാണ് നേടിയത്. ഒരുവേള റണ്ട് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 369 റൺസ്‌ എന്നുള്ള സ്കോറിലായിരുന്ന കേരള ടീമിന് പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായതോടെ ഇന്നിങ്സ് ലീഡിലേക്ക് എത്താനായില്ല.

Read Also -  3 പന്തിൽ സഞ്ജു ഡക്ക്. ടീം സെലക്ഷന് ശേഷം ബാറ്റിങ്ങിൽ പരാജയം.

കേരളത്തിനായി നായകനായ സച്ചിൻ ബേബി (114 റൺസ്‌ ),പി രാഹുൽ (136 റൺസ്‌ )എന്നിവർ തിളങ്ങിയപ്പോൾ മിഡിൽ ഓർഡർ തകർന്നത് കനത്ത തിരിച്ചടിയായി മാറി.വിഷ്ണു വിനോദ് (8 റൺസ്‌ ), ജലജ് സക്‌സേന (20 റൺസ്‌ ), സിജോമോന്‍ ജോസഫ് (12 റൺസ്‌ ) എന്നിവർ നിരാശപെടുത്തിയതോടെ സമനില സ്വന്തമാക്കിയ മധ്യപ്രദേശ് ടീം നോക്ക്ഔട്ട്‌ സ്റ്റേജിലേക്ക് യോഗ്യത നേടി.

നേരത്തെ ഒന്നാം ഇനിങ്സിൽ ഡൂബൈ ഇരട്ട സെഞ്ച്വറിയാണ് മധ്യപ്രദേശ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. മാക്സിമം ഓവർ ബാറ്റ് ചെയ്ത് കേരളത്തിനെ ലീഡ് നേടുന്നതിൽ നിന്നും തടയുവാനുള്ള അവരുടെ തന്ത്രമാണ് ജയിച്ചത്.

നോക്ക്ഔട്ട് യോഗ്യത നേടിയ ടീമുകൾ : Mumbai, Karnataka, Madhya Pradesh, Uttar Pradesh, Bengal, Uttarakhand, Punjab, Jharkhand, Nagaland

Scroll to Top