KCL 2024 : അജിനാസ് – സൽമാൻ ജോഡിയുടെ വെടിക്കെട്ട്.കൊച്ചിയെ 39 റൺസിന് തകർത്ത് കാലിക്കറ്റ്.

GWoF51 bkAAPHlW e1725453756320

കൊച്ചി ടീമിനെ തല്ലിത്തകർത്ത് കാലിക്കറ്റിന്റെ വിജയഗാഥ. അത്യന്തം ആവേശകരമായ മത്സരത്തിൽ 39 റൺസിന്റെ വിജയമാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് നേടിയത്. കാലിക്കറ്റിനായി ബാറ്റിംഗിൽ തിളങ്ങിയത് മധ്യനിര ബാറ്റർമാരായ അജിനാസും സൽമാൻ നിസാറുമാണ്. ഇരുവരും മത്സരത്തിൽ മികച്ച അർത്ഥസഞ്ചറികൾ സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിയെ 4 വിക്കറ്റുകൾ സ്വന്തമാക്കിയ അഖിൽ സ്കറിയ എറിഞ്ഞിടുകയായിരുന്നു. എല്ലാത്തരത്തിലും ആധികാരികമായ വിജയമാണ് മത്സരത്തിൽ കാലിക്കറ്റ് സ്വന്തമാക്കിയത്.

തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് കൊച്ചിയ്ക്ക് ബേസിൽ തമ്പി നൽകിയത്. കാലിക്കറ്റിന്റെ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ബേസിൽ തമ്പിയ്ക്ക് സാധിച്ചു. ശേഷം മൂന്നാമനായെത്തിയ അരുണും മടങ്ങിയതോടെ കാലിക്കറ്റ് പതറുകയായിരുന്നു. പക്ഷേ പിന്നീട് നാലാം വിക്കറ്റിൽ ഒരു വമ്പൻ കൂട്ടുകെട്ട് കാലിക്കറ്റിന് ലഭിച്ചു. നാലാമനായിറങ്ങിയ അജ്നാസും അഞ്ചാമനായി ഇറങ്ങിയ സൽമാൻ നിസാറും ചേർന്ന് കാലിക്കറ്റിനെ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

അജ്നാസ് 39 പന്തുകളിൽ 8 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 57 റൺസ് നേടി. സൽമാൻ നിസാർ 38 പന്തുകളിൽ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം 55 റൺസ് നേടി. ഒപ്പം അവസാന ഓവറുകളിൽ അൻഫൽ അടിച്ചു തകർത്തതോടെ കാലിക്കറ്റിന്റെ സ്കോർ ഉയർന്നു. 19 പന്തുകളിൽ 37 റൺസാണ് അൻഫൽ നേടിയത്.

Read Also -  KCL 2024 : പേസര്‍മാര്‍ എറിഞ്ഞിട്ടു. അത്യുഗ്രൻ ബോളിംഗ് മികവിൽ ട്രിവാൻഡ്രം ടീം ഭസ്മം. രണ്ടാം വിജയവുമായി ആലപ്പി.

ഇതോടെ നിശ്ചിത 20 ഓവറുകളിൽ 196 റൺസാണ് കാലിക്കറ്റ് സ്വന്തമാക്കിയത്. ഈ ടൂർണമെന്റിലെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് മത്സരത്തിൽ കാലിക്കറ്റ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊച്ചിയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ആനന്ദ് കൃഷ്ണനെ നഷ്ടമായി. കഴിഞ്ഞ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത ജോബിൻ ജോബിയും മടങ്ങിയതോടെ കൊച്ചി തകർന്നു.

ശേഷം മൂന്നാമനായി എത്തിയ ഷോൺ റോജറാണ് കൊച്ചിക്കായി അല്പമെങ്കിലും പോരാട്ടം നയിച്ചത്. 34 പന്തുകളിൽ 45 റൺസാണ് റോജർ നേടിയത്. പക്ഷേ പിന്നീടുള്ള ബാറ്റർമാർക്ക് മികച്ച തുടക്കം ലഭിച്ചങ്കിലും അത് മുതലെടുക്കുന്നതിൽ എല്ലാവരും പരാജയപ്പെടുകയായിരുന്നു. ഇതോടെ കൊച്ചി ഒരു വശത്തുനിന്ന് ബാറ്റിംഗിൽ പതറി. മത്സരത്തിൽ 39 റൺസിന്റെ പരാജയമാണ് കൊച്ചി നേരിട്ടത്. മറുവശത്ത് കാലിക്കറ്റിനായി 4 ഓവറുകളിൽ 29 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കിയ അഖിൽ സ്കറിയ തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനവും പുറത്തെടുത്തു.

Kochi Blue Tigers vs Calicut Globstars Match Score card

Calicut Globstars – 196/7 (20)

BatterRB4s6sSR
Rohan Kunnummal(C) c PS b Thampi8320266.67
Sanjay Raj lbw b Thampi6410150.00
Arun KA run out (Enaan / Thampi)9720128.57
Maruthungal Rasheed Ajinas(WK) lbw b Joby573982146.15
Salman Nizar c Krishnan b Thampi553861144.74
Pallam Anfal b Thampi371942194.74
Akhil Scaria c PS b Manukrishnan120050.00
V Abijith Praveen (IMPACT) NOT OUT11620183.33
Nikhil M NOT OUT2200100.00
Extras: 9 (b 0, lb 0, w 4, nb 0, p 5)
BowlerOMRWER
Basil Thampi(C)4.003649.00
Unnikrishnan Manukrishnan4.003619.00
Jobin Joby2.0023111.50
Shine John Jacob4.002706.75
Sijomon Joseph3.0038012.67
Mohammed Enaan1.0017017.00
Jerin PS2.001306.50

Kochi Blue Tigers – 157/8 (20)

BatterRB4s6sSR
Anand Krishnan c Kunnummal b Scaria451080.00
Jobin Joby c Praveen b M161511106.67
Shoun Roger c Vasudevan b Scaria453414132.35
Anuj Jotin c Kunnummal b Praveen202001100.00
Sijomon Joseph c K b Scaria221212183.33
Unnikrishnan Manukrishnan NOT OUT241730141.18
Nikhil Thottath c Nizar b Praveen6201300.00
Sreyas KV IMPACT c Ajinas b Scaria380037.50
Basil Thampi(C) b M5510100.00
Jerin PS NOT OUT2200100.00
Extras: 10 (b 0, lb 3, w 7, nb 0, p 0)
BowlerOMRWER
Akhil Scaria4.002947.25
Ibnul Afthab0.40609.00
V Abijith Praveen IMPACT3.202326.90
Nikhil M4.002827.00
Ajith Vasudevan3.001906.33
Pallam Anfal3.0035011.67
Sivaraj S2.001407.00
Scroll to Top