KCL 2024 : രണ്ടാം വിജയവുമായി കൊല്ലം. 8 വിക്കറ്റുകള്‍ക്ക് തൃശൂരിനെ തോല്‍പ്പിച്ചു.

GWpbgFQa8AIrniH e1725471574986

തൃശ്ശൂരിനെതിരായ കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി കൊല്ലം സെയിലേഴ്സ്. ബാറ്റിംഗിലും ബോളിങ്ങിലും പൂർണമായ ആധിപത്യം പുലർത്തിയാണ് കൊല്ലം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശ്ശൂരിനെ കേവലം 101 റൺസിന് പുറത്താക്കാൻ കൊല്ലത്തിന്റെ ബോളർമാർക്ക് സാധിച്ചു. മറുപടി ബാറ്റിംഗിൽ പ്രധാന താരമായ അഭിഷേക് നായർ പക്വതയാർന്ന പ്രകടനം പുറത്തെടുത്ത് കൊല്ലത്തിനായി അർദ്ധസെഞ്ച്വറി സ്വന്തമാക്കിയതോടെ കൊല്ലം അനായാസ വിജയം നേടുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ കൊല്ലം ടീം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ തൃശ്ശൂരിനെ സമ്മർദ്ദത്തിലാക്കാൻ കൊല്ലത്തിന് സാധിച്ചു. നായകൻ വരുൺ നായനാരുടെ വിക്കറ്റ് സ്വന്തമാക്കിയാണ് കൊല്ലം ആരംഭിച്ചത്. ശേഷം വലിയ പ്രതീക്ഷയായിരുന്ന വിഷ്ണു വിനോദിനെയും(10) പുറത്താക്കി കൊല്ലം ടീം ശക്തമായ വരവറിയിച്ചു.

പിന്നീടെത്തിയ ബാറ്റർമാരൊക്കെയും കൊല്ലത്തിന്റെ ബോളർമാരുടെ മുൻപിൽ അടിയറവ് പറയുകയായിരുന്നു. മധ്യനിര ബാറ്റർ അക്ഷയ് മനോഹർ മാത്രമാണ് അല്പമെങ്കിലും തൃശൂരിനായി പൊരുതിയത്. 33 പന്തുകൾ മത്സരത്തിൽ നേരിട്ട അക്ഷയ് 38 റൺസുമായി പുറത്താവാതെ നിന്നു.

എന്നാൽ മറ്റു ബാറ്റർമാർ അങ്ങേയറ്റം മോശം പ്രകടനം പുറത്തെടുത്തതോടെ തൃശ്ശൂർ കേവലം 101 റൺസിന് ഓൾഔട്ട്‌ ആവുകയായിരുന്നു. മറുവശത്ത് കൊല്ലത്തിനായി ഷറഫുദ്ദീൻ 3 വിക്കറ്റുകളും ബേസിലും മിഥുനും 2 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. താരതമ്യേന ചെറിയ സ്കോറിലേക്ക് ബാറ്റ് വീശിയ കൊല്ലം ടീമിന് സേഫായ ഒരു തുടക്കമാണ് ഓപ്പണർമാർ നൽകിയത്. മത്സരത്തിൽ ആദ്യ വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർക്കാൻ കൊല്ലത്തിന്റെ ഓപ്പണർമാർക്ക് സാധിച്ചു. പക്വതയോടെ കളിച്ച അഭിഷേക് നായരാണ് കൊല്ലത്തെ വിജയത്തിലേക്ക് അടുപ്പിച്ചത്.

Read Also -  KCL 2024 : അജിനാസ് - സൽമാൻ ജോഡിയുടെ വെടിക്കെട്ട്.കൊച്ചിയെ 39 റൺസിന് തകർത്ത് കാലിക്കറ്റ്.

മത്സരത്തിൽ ഒരു ആങ്കറുടെ റോളിലാണ് അഭിഷേക് നായർ കളിച്ചത്. 56 പന്തുകൾ മത്സരത്തിൽ നേരിട്ട് അഭിഷേക് 66 റൺസ് സ്വന്തമാക്കി. 6 ബൗണ്ടറികളും 3 സിക്സറുകളുമാണ് അഭിഷേകിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. മറുവശത്ത് ചില സമയങ്ങളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടുവെങ്കിലും, ഒരു വശത്ത് അഭിഷേക് ക്രീസിലുറച്ചത് കൊല്ലത്തെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് കൊല്ലം സ്വന്തമാക്കിയത്.

Aries Kollam Sailors vs Thrissur Titans Match Scorecard

Thrissur Titans – 101/10 (18)

BatterRB4s6sSR
Varun Nayanar(C)(WK) c AK b Basil161520106.67
Abhishek Pratap c AK b M561083.33
Vishnu Vinod c Asif b M10501200.00
Imran Ahammed b Midhun14172082.35
Akshay Manohar NOT OUT383322115.15
Pathirikattu Krishnan Midhun c Basil b Asif03000.00
Anaz Nazeer b Narayanan8131061.54
S Anand Sagar IMPACT c Poulose b Midhun450080.00
Jishnu A b Narayanan130033.33
Vyshak Chandran c AK b M140025.00
MD Nidheesh c AK b Basil140025.00
Extras:3(b 0, lb 2, w 1, nb 0, p 0)

BowlerOMRWER
NP Basil3.001324.33
Sharafuddeen N M3.001334.33
KM Asif3.0030110.00
Sachin Baby(C)1.00404.00
Sudhesan Midhun4.001423.50
Biju Narayanan4.002526.25

Aries Kollam Sailors – 102/2 (16)

BatterRB4s6sSR
Abhishek J Nair NOT OUT665663117.86
Arun Poulose c Vinod b Ahammed18240175.00
Sachin Baby(C) c&b Ahammed570071.43
Arjun AK(WK) NOT OUT9901100.00
Extras:4 (b 0, lb 0, w 4, nb 0, p 0)
BowlerOMRWER
Pathirikattu Krishnan Midhun3.001304.33
MD Nidheesh2.001507.50
Mohammed Ishaque P3.001806.00
Vyshak Chandran3.002107.00
Abhishek Pratap1.00606.00
Imran Ahammed3.002127.00
Akshay Manohar1.00808.00
Scroll to Top