KCL 2024 : പേസര്‍മാര്‍ എറിഞ്ഞിട്ടു. അത്യുഗ്രൻ ബോളിംഗ് മികവിൽ ട്രിവാൻഡ്രം ടീം ഭസ്മം. രണ്ടാം വിജയവുമായി ആലപ്പി.

കേരള ക്രിക്കറ്റ് ലീഗിൽ തങ്ങളുടെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ആലപ്പി റിപ്പൾസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 33 റൺസിന്റെ വിജയമാണ് ആലപ്പി നേടിയത്. ട്രിവാൻഡ്രം റോയൽസ് ടീമിനെ വിറപ്പിച്ചാണ് ആലപ്പി തങ്ങളുടെ വിജയം സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ ആലപ്പിക്കായി ടോപ് സ്കോററായി മാറിയത് ക്യാപ്റ്റൻ അസറുദ്ദീൻ തന്നെയാണ്.

ബോളിങ്ങിൽ 4 വിക്കറ്റുകൾ വീതം സ്വന്തമാക്കിയ ഫാസിൽ ഫനോസും ആനന്ദ് ജോസഫും ആലപ്പിയുടെ വജ്രായുധങ്ങളായി മാറുകയായിരുന്നു. 7 റൺസ് മാത്രം വിട്ടു നൽകിയാണ് ആനന്ദ് ജോസഫ് 4 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കിയത്. ഫനൂസ് 16 റൺസ് വിട്ടുനൽകി 4 വിക്കറ്റുകൾ നേടി. ഉഗ്രൻ വിജയം തന്നെയാണ് മത്സരത്തിൽ ആലപ്പി സ്വന്തമാക്കിയത്.

മത്സരത്തിൽ ടോസ് നേടിയ ട്രിവാൻഡ്രം റോയൽസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് കൃഷ്ണപ്രസാദും മുഹമ്മദ് അസറുദ്ദീനും ആലപ്പി ടീമിന് നൽകിയത്. പവർപ്ലേ ഓവറുകളിൽ കൃത്യമായി ആധിപത്യം സ്ഥാപിക്കാൻ ഇരുവർക്കും സാധിച്ചിരുന്നു. നായകൻ അസറുദ്ദീൻ 19 പന്തുകളിൽ 28 റൺസാണ് മത്സരത്തിൽ നേടിയത്. കൃഷ്ണപ്രസാദ് 23 പന്തുകളിൽ 23 റൺസ് നേടി. പിന്നീടെത്തിയ ബാറ്റർമാർ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെ വമ്പൻ സ്കോർ കണ്ടെത്തുക എന്ന ആലപ്പിയുടെ ലക്ഷ്യം ഇല്ലാതായി.

നിശ്ചിത 20 ഓവറുകളിൽ 145 റൺസ് മാത്രമായിരുന്നു ആലപ്പി സ്വന്തമാക്കിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ട്രിവാൻഡ്രം റോയൽസിന് തുടക്കം തന്നെ വിഷ്ണുരാജിന്റെ(0) വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് പവലയനിലേക്ക് ഒരു ഘോഷയാത്ര തന്നെയാണ് കാണാൻ സാധിച്ചത്. രോഹൻ പ്രേം, ജോഫിൻ ജോസ് എന്നിവർ പൂജ്യരായി മടങ്ങിയത് ട്രിവാൻഡ്രം ടീമിനെ പ്രഹരിച്ചു. ഒപ്പം 4 റൺസെടുത്ത അമീർഷായുടെ മോശം പ്രകടനവും ടീമിനെ ബാധിച്ചു. ഇതോടെ 19 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ ട്രിവാൻഡ്രം പതറുകയുണ്ടായി. ശേഷമാണ് അഖിൽ എം എസും അബ്ദുൽ ബാസിതും ചേർന്ന് ട്രിവാൻഡ്രത്തിനായി മികവ് പുലർത്തിയത്.

10 ഓവറുകൾക്ക് ശേഷമായിരുന്നു ഇരുവരും തങ്ങളുടെ ആക്രമണം അഴിച്ചുവിട്ടത്. ഇതിൽ അബ്ദുൽ ബാസിത്താണ് ആദ്യം വെടിക്കെട്ട് തീർത്തത്. 31 പന്തുകൾ നേരിട്ട ബാസിത് 4 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 45 റൺസ് സ്വന്തമാക്കി. ഇതോടെ ട്രിവാൻഡ്രം മത്സരത്തിലേക്ക് തിരികെ വരുന്നതിന്റെ സൂചനകൾ ലഭിച്ചു. എന്നാൽ നിർണായക സമയത്ത് ബാസീതിന്റെ വിക്കറ്റ് നഷ്ടമായത് ട്രിവാൻഡ്രം ടീമിനെ ബാധിക്കുകയായിരുന്നു.

അവസാന ഓവറുകളിൽ അഖിൽ മാത്രമായിരുന്നു റോയൽസിന്റെ പ്രതീക്ഷ. അവസാന 3 ഓവറുകളിൽ 39 റൺസായിരുന്നു റോയൽസിന് വിജയിക്കാൻ വേണ്ടത്. എന്നാൽ മത്സരത്തിന്റെ പതിനെട്ടാം ഓവറിൽ 36 പന്തുകളിൽ 38 റൺസ് നേടിയ അഖിലിനെ പുറത്താക്കി ഫനൂസ് ആലപ്പിയെ വിജയത്തിലേക്ക് അടുപ്പിച്ചു.

Alleppey Ripples – 145/8 (20)

BatterRB4s6sSR
Krishna Prasad b Akhil232320100.00
Mohammed Azharuddeen(C)(WK) b S281931147.37
Vinoop Manoharan b MU201801111.11
Akshay Shiv b Jose160016.67
Neel Sunny c Basith b Sathar21240187.50
Akshay T K c Jose b MU171021170.00
Akshay Chandran c Jose b Sathar151220125.00
Alfi Francis NOT OUT6500120.00
Fazil Fanoos run out (S / Kumar)120050.00
Anand Joseph NOT OUT1100100.00
Extras: 12(b 0, lb 3, w 9, nb 0, p 0)
BowlerOMRWER
Vinod Kumar4.003909.75
Akhin Sathar3.002227.33
Vinil T S2.00814.00
Hari Krishnan MU3.0034211.33
Abdul Basith(C)3.001605.33
MS Akhil3.001214.00
Jofin Jose2.001115.50

Trivandrum Royals – 112/10 (18.1)

BatterRB4s6sSR
Vishnu Raj(WK) b Fanoos01000.00
Ameersha S N c Chandran b Joseph461066.67
Rohan Prem b Fanoos03000.00
Jofin Jose c Francis b Joseph06000.00
Govind Pai b Joseph13151186.67
MS Akhil b Fanoos383631105.56
Abdul Basith(C) c Prasad b Sagar453143145.16
Gireesh PG IMPACT c K b Francis120050.00
Vinod Kumar b Joseph480050.00
Vinil T S c Azharuddeen b Fanoos01000.00
Hari Krishnan MU NOT OUT01000.00
Extras:7 (b 1, lb 1, w 4, nb 1, p 0)
BowlerOMRWER
Fazil Fanoos4.011644.00
Anand Joseph3.10742.21
Akshay T K4.002807.00
Akshay Chandran3.002909.67
Kiran Sagar3.002317.67
Alfi Francis1.00717.00
Previous articleകോഹ്ലിയും സ്മിത്തുമല്ല, നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റർ അവനാണ്. ആകാശ് ചോപ്ര പറയുന്നു.
Next articleഅശ്വിനെയടക്കം 3 വമ്പന്മാരെ ഒഴിവാക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ. ലിസ്റ്റ് ഇങ്ങനെ.