വനിതകളുടെ ഇന്ത്യ : ദക്ഷിണാഫ്രിക്ക ടി:20 പരമ്പര :കാര്യവട്ടം സ്റ്റേഡിയം വേദിയാകില്ല

വരാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ട്വന്‍റി 20 ക്രിക്കറ്റ് പരമ്പര കാര്യവട്ടത്ത് നടക്കില്ല. വേദിയാകാൻ  ഏറെ അസൗകര്യമുണ്ടെന്ന് ബിസിസിഐയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ഔദ്യോഗികമായി തന്നെ  അറിയിച്ചു.  പരമ്പരയുടെ സമയത്ത് സൈനിക റിക്രൂട്ട്മെന്‍റ് റാലി  നടക്കുന്നുവെന്നാണ് വിശദീകരണം. മത്സരസമയത്ത് സൈനിക റിക്രൂട്ട്മെന്‍റ് റാലിക്ക് കാര്യവട്ടത്തെ  സ്‌പോര്‍‌ട്സ് ഹബ് സ്റ്റേഡിയം  വേദിയാകുന്നുണ്ട്. 

നേരത്തെ ദക്ഷിണാഫ്രിക്കൻ വനിതാ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ ടി:20  പരമ്പരയിലെ മത്സരങ്ങൾ കാര്യവട്ടം സ്റ്റേഡിയത്തിൽ നടത്തുവാൻ ആലോചനകൾ ഉണ്ടായിരുന്നു .കേരള ക്രിക്കറ്റ് അസോസിയേഷനും  ഇതിൽ താൽപര്യം പ്രകടിപ്പിച്ച്ചിരുന്നു .എന്നാൽ സൈനിക റിക്രൂട്ട്മെന്റ് റാലി ഈ സമയത്തേക്ക്  തീരുമാനിച്ചത്  പരമ്പരക്ക് തിരിച്ചടിയാവുകയായിരുന്നു .

സൈനിക റിക്രൂട്ട്മെന്റ് റാലിക്ക്  ചീഫ് സെക്രട്ടറിയാണ് അനുമതി നൽകിയത്. പരമ്പരക്കായി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് എഫ്‌എല്‍ടിസി ഒഴിയണമെന്ന ആവശ്യവും നേരത്തെ  നിരാകരിച്ചിരുന്നു.
ഇതോടെ പരമ്പര നടത്തുവാൻ മറ്റൊരു വേദി  സംഘടിപ്പിക്കുവാനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത് .

Previous articleചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ടോസ് നേടിയിരുന്നേൽ മത്സരം ജയിച്ചേനെ : ഇന്ത്യക്ക് നേരെ ഒളിയമ്പുമായി കെവിൻ പീറ്റേഴ്സൺ
Next articleവീണ്ടും ആൾറൗണ്ട് മികവുമായി അർജുൻ ടെണ്ടുൽക്കർ : ഐപിൽ ലേലത്തിൽ താരത്തെ ഫ്രാഞ്ചൈസികൾ നോട്ടമിടും