വീണ്ടും ആൾറൗണ്ട് മികവുമായി അർജുൻ ടെണ്ടുൽക്കർ : ഐപിൽ ലേലത്തിൽ താരത്തെ ഫ്രാഞ്ചൈസികൾ നോട്ടമിടും

80911251

വരാനിരിക്കുന്ന  ഐപിഎല്‍ ലേലത്തിൽ ഏവരും  ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന ഒരു താരമാണ്   അർജുൻ ടെണ്ടുൽക്കർ . യുവ ആൾറൗണ്ടറെ ഏത് ടീം സ്വന്തമാക്കും എന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ ആകാംഷ .ലേലത്തിന് മുൻപ് ഇപ്പോൾ   ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്  സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണണമെന്റിലാണ് അര്‍ജുന്‍ തന്റെ മികവ് പ്രകടിപ്പിച്ചത് . പൊലീസ് ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എംഐജി ക്രിക്കറ്റ് ക്ലബിനായി കളിച്ച അര്‍ജുന്‍ 31 പന്തില്‍ 77 റണ്‍സും ബൗളിങ്ങിൽ  മൂന്ന് വിക്കറ്റും സ്വന്തമാക്കി.

അര്‍ജുന്‍ അടക്കമുള്ള താരങ്ങളുടെ പ്രകടനത്തെ തുടര്‍ന്ന് എംഐജി 194 റണ്‍സിന്റെ ജയം സ്വന്തമാക്കി.നേരത്തെ
‌ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത എംഐജി 45 ഓവറില്‍  ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സാണ് നേടിയത്. ജിംഖാന 41.5 ഓവറില്‍ 191ന് എല്ലാവരും പുറത്തായി. കൊവിഡ് മഹാമാരിയെ   തുടര്‍ന്ന്  കഴിഞ്ഞ വർഷം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ  തങ്ങളുടെ  കീഴിലുള്ള  എല്ലാ മത്സരങ്ങളെല്ലാം നേരത്തെ  നിര്‍ത്തിവച്ചിരുന്നു. ഒരു വർഷത്തെ നീണ്ട  ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്. 

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

31 പന്തിൽ 8 സിക്സും 5 ഫോറും ഉൾപ്പെടെയാണ് താരം  77 റൺസ് അടിച്ചെടുത്തത് .ഓഫ് സ്പിന്നര്‍ ഹാഷിര്‍ ദഫേദാറിനെതിരെ ഒരു ഓവറില്‍ അഞ്ച് സിക്‌സുകളും  അർജുൻ  നേടി. തനിക്കും വെടിക്കെട്ട് ബാറ്റിംഗ് വശമുണ്ടെന്ന് താരം തെളിയിച്ചു .

ഫെബ്രുവരി 18ന് ചെന്നൈയിൽ   ആരംഭിക്കുന്ന ഐപിഎല്‍  മിനി താര  ലേലത്തിൽ പങ്കെടുക്കുന്ന താരങ്ങളുടെ അന്തിമ പട്ടികയിൽ  അര്‍ജുന്റെ പേരുമുണ്ട്. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. എന്നാൽ സയ്യദ്  മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലെ യുവതാരത്തിന്റെ പ്രകടനം ഏറെ  മോശമായിരുന്നു. പിന്നാലെ വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് അര്‍ജുനെ ഒഴിവാക്കുകയും ചെയ്തു. എന്തായാലും ഈ പ്രകടനം ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ  ഇടയിൽ അർജുൻ ടെണ്ടുൽക്കറിന് പ്രാധാന്യം നൽകുമെന്ന് ഉറപ്പാണ്‌ .

Scroll to Top