ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ടോസ് നേടിയിരുന്നേൽ മത്സരം ജയിച്ചേനെ : ഇന്ത്യക്ക് നേരെ ഒളിയമ്പുമായി കെവിൻ പീറ്റേഴ്സൺ

Kevin Pietersen and Virat Kohli

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റില്‍ ചെപ്പോക്കിലെ പിച്ചിൽ ഇംഗ്ലണ്ട്  ബാറ്റിംഗ് നിര ഇന്ത്യൻ  സ്‌പിന്നര്‍മാർക്ക് മുൻപിൽ കറങ്ങി  വീണതിന് പിന്നാലെ   ടീം ഇന്ത്യക്ക് നേരെ പരിഹാസത്തിന്റെ   ഒളിയമ്പുമായി ഇംഗ്ലീഷ് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ  രംഗത്ത്.

പരമ്പരയിൽ ആദ്യ മത്സരം തോറ്റ്  1-0  പിന്നിൽ നിൽക്കെ ഇന്ത്യയുടെ ഏറെ  തന്ത്രപരമായ തീരുമാനം എന്നാണ് കോലിയെ ടാഗ് ചെയ്ത് കൊണ്ടുള്ള പീറ്റേഴ്‌സന്റെ  ട്വീറ്റ്. ഇന്ത്യക്ക് ടോസ് നഷ്ടമായിരുന്നെങ്കിൽ ഇന്ത്യ 2-0ന്  വീണ്ടും പരമ്പരയിൽ പിന്നിൽ പോകുമായിരുന്നു എന്ന് എഴുതിയ പീറ്റേഴ്സൺ, ടോസ് നേടി ബാറ്റിങ് തന്നെ  തെരഞ്ഞെടുത്ത വിരാട്  കോലിയുടെ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തു തന്റെ ട്വീറ്റിൽ .

നേരത്തെ ചെപ്പോക്കിൽ രണ്ടാം ദിനം  ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ  329 റൺസിന്‌  മറുപടിയായി ബാറ്റിംഗ് ഇറങ്ങിയ ഇംഗ്ലണ്ട് ടീം ഇന്ത്യൻ ബൗളിങ്ങിന് മുൻപിൽ വിയർക്കുന്നതാണ് പിന്നീട് ഏവരും കണ്ടത് .മിന്നും ബാറ്റിംഗ് ഫോമിൽ തുടരുന്ന നായകൻ ജോ റൂട്ട് അടക്കം ചെറിയ സ്‌കോറിൽ പുറത്തായപ്പോൾ ഇന്ത്യ  രണ്ടാം ദിനം മൂന്നാം  സെക്ഷനിൽ തന്നെ ഇംഗ്ലണ്ടിനെ ഓൾ ഔട്ട്‌ ആക്കി 195 റൺസിന്റെ വിലപ്പെട്ട ലീഡ് കരസ്ഥമാക്കി .

ഇന്ത്യക്കായി ഓഫ്‌സ്പിന്നർ അശ്വിൻ 5 വിക്കറ്റ് നേടിയപ്പോൾ അരങ്ങേറ്റക്കാരൻ അക്ഷർ പട്ടേൽ ,ഇഷാന്ത് ശർമ്മ എന്നിവർ 2 വിക്കറ്റും സിറാജ് ഒരു വിക്കറ്റും നേടി .