ഡ്രസിങ് റൂമിൽ ത്യാഗിക്ക് പുത്തൻ വിളിപ്പേരുമായി സഞ്ജു : ആഘോഷത്തിന്റെ വീഡിയോ കാണാം

ക്രിക്കറ്റ് ലോകത്തിന് ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് : രാജസ്ഥാൻ റോയൽസ് മത്സരം സമ്മാനിച്ചത് ആവേശ മത്സരം. ഐപിൽ ചരിത്രത്തിലെ തന്നെ എറ്റവും സസ്പെൻസ് നിറഞ്ഞ മത്സരത്തിൽ കാർത്തിക് ത്യാഗി എന്ന ബൗളറുടെ മികവും പഞ്ചാബ് കിങ്‌സ് ടീം മത്സരം മറന്നതും എല്ലാം സഞ്ചുവിനും ടീമിനും സമ്മാനിച്ചത് രണ്ട് റൺസിന്റെ അത്ഭുതജയം. ജയവും പരാജയവും മാറി മറിഞ്ഞ മത്സരത്തിൽ അവസാന പന്തിലാണ് രാജസ്ഥാൻ ടീം നിർണായക ജയം കരസ്ഥമാക്കിയത്. അവസാന മൂന്ന് ഓവറുകളിൽ രാജസ്ഥാൻ ബൗളർമാർ അത്ഭുതം സൃഷ്ടിച്ചപ്പോൾ പിറന്നത് ഒരു ക്രിക്കറ്റ് പ്രേമിയും ഒരിക്കൽ മറക്കാൻ ആഗ്രഹിക്കാത്ത ഒരു മത്സരം.

എന്നാൽ രാജസ്ഥാൻ ടീമിനായി ഇന്നലെ സുപ്രധാന ഇരുപതാം ഓവർ എറിഞ്ഞ കാർത്തിക് ത്യാഗിക്ക്‌ പിന്നാലെയാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ. രാജസ്ഥാൻ റോയൽസ് ആരാധകർ പോലും ഒരുവേള പ്രതീക്ഷിക്കാത്ത ഒരു മത്സരഫലമാണ് കാർത്തിക് ത്യാഗി അവസാന ഓവറിൽ മാസ്മരിക ബൗളിംഗ് പ്രകടനത്താൽ സമ്മാനിച്ചത്. അതേസമയം അവസാന ഓവറിൽ ഇൻ എക്സ്പീരിയൻസായ ത്യാഗിക്ക് പന്തെറിയുവാൻ കൊടുത്ത തീരുമാനം ക്രിക്കറ്റ് നിരീക്ഷകരിൽ പോലും വിമർശനം ഉയർത്തിയെങ്കിലും നായകൻ സഞ്ജു സാംസന്റെ വിശ്വാസം കാത്തുസൂക്ഷിച്ചാണ് ത്യാഗി അസാധ്യ പ്രകടനം പുറത്തെടുത്തത്. മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ ത്യാഗിക്ക്‌ ടീം നൽകിയ സ്വീകരണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറി കഴിഞ്ഞു.

അതേസമയം മത്സരത്തിന് ശേഷം ഏറെ സന്തോഷപൂർവ്വം ടീമിന്റെ ഡ്രസിങ് റൂമിൽ വിശ്രമിക്കുന്ന യുവ താരത്തിനെ വളരെ ഏറെ ആവേശത്തോടെ പ്രശംസിക്കുന്ന നായകൻ സഞ്ജുവിനെ വീഡിയോയിൽ കാണുവാൻ സാധിക്കും. കൂടാതെ സഞ്ജു ബ്രറ്റ് ലീ എന്നാണ് കാർത്തിക് ത്യാഗിയെ വിശേഷിപ്പിക്കുന്നത്. പലപ്പോഴും ത്യാഗി ബൗളിംഗ് ആക്ഷൻ ഇതിഹാസ ഓസീസ് താരം ബ്രെറ്റ് ലീയുമായി ആരാധകർ അടക്കം താരതമ്യം ചെയ്യാറുണ്ട്. സൂപ്പർ ബൗളിംഗ് ബ്രറ്റ് ലീ എന്ന് പറയുന്ന സഞ്ജു എന്തൊരു ബൗളിംഗ് എന്നും ത്യാഗിക്ക് അരികിലെത്തി പറയുന്നുണ്ട്. മറ്റൊരു യുവതാരം യഷസ്സി ജൈസ്വാൾ കൂടി ത്യാഗിയെ അഭിനന്ദിക്കുന്നുണ്ട്.49 റൺസാണ് രാജസ്ഥാൻ ഓപ്പണർ ഇന്നലെ നേടിയത്