കോഹ്ലിയായാലും ഗാംഗുലിയായാലും ചെയ്യുന്നത് ഒട്ടും ശരിയല്ലാ. കടുത്ത പ്രതിഷേധവുമായി കപില്‍ ദേവ്

Kapil dev and virat Kohli scaled

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വീരാട് കോഹ്ലിയും ബിസിസിഐ പ്രസിഡന്‍റ് സൗരവ്  ഗാംഗുലിയും തമ്മിലുള്ള പ്രശ്നത്തില്‍ കടുത്ത പ്രതിഷേധവുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്. വിരാട് കോഹ്ലിയായാലും സൗരവ് ഗാംഗുലിയായാലും പരസ്യമായി മറ്റൊരാളേക്കുറിച്ച് മോശം പറയുന്നത് നല്ല കാര്യമല്ലാ എന്ന് കപില്‍ ദേവ് തുറന്നു പറഞ്ഞു.

ദക്ഷിണാഫ്രിക്കാന്‍ പര്യടനത്തിനു യാത്ര തിരിക്കുന്നതിനു മുന്നോടിയായുള്ള വീരാട് കോഹ്ലിയുടെ പത്ര സമ്മേളനത്തിലാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ട്വന്റി20 ടീമിന്റെ നായക സ്ഥാനം ഒഴിയാനുള്ള തീരുമാനം ബിസിസിഐയും സെലക്ടർമാരും സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നാണ് കോഹ്ലി പറഞ്ഞത്.

അതേ സമയം ദിവസങ്ങള്‍ക്ക് മുന്‍പ് ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയരുതെന്ന് താൻ വിരാട് കോഹ്ലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു ഗാംഗുലിയുടെ പ്രസ്താവന. ഇതായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

”ഈ സമയത്ത് മറ്റൊരാൾക്കെതിരെ വിമർശനം ഉന്നയിക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല. ദക്ഷിണാഫ്രിക്കൻ പര്യടനമാണ് വരാൻ പോകുന്നത്. എല്ലാവരുടെയും സമ്പൂർണ ശ്രദ്ധ അതിലായിരിക്കണം ”– മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു. ബിസിസിഐ പ്രസിഡന്‍റ് എന്ന പദവിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന പദവിയും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും പക്ഷേ മോശമായ പ്രവണതകള്‍ ശരിയല്ലാ എന്നും കപില്‍ കൂട്ടിചേര്‍ത്തു.

Read Also -  240 അടിച്ചാലും അവര്‍ അത് ചേസ് ചെയ്യും : കെല്‍ രാഹുല്‍

ഡിസംമ്പര്‍ 26 നാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ്. മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് – ഏകദിന പരമ്പര ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കും.

Scroll to Top