ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ മികച്ച തുടക്കം ആദ്യ ബാറ്റിങ്ങിൽ സ്വന്തമാക്കി ന്യൂസിലാൻഡ് ടീം. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച കിവീസിന് പക്ഷേ പ്രതീക്ഷിച്ച ഒരു തുടക്കമല്ല ലഭിച്ചത്. കൂടാതെ ഓപ്പണിങ്ങിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാറുള്ള മാർട്ടിൻ ഗുപ്റ്റിൽ :മിച്ചൽ എന്നിവർ നിരാശകൾ മാത്രം നൽകിയപ്പോൾ മൂന്നാമനായി ബാറ്റിങ് എത്തിയ നായകൻ കെയ്ൻ വില്യംസൺ തന്‍റെ ക്ലാസ്സ് ബാറ്റിങ് മികവ് എന്തെന്ന് തെളിയിച്ചു. ഒരറ്റത്ത് നിന്നും വിക്കറ്റുകൾ നഷ്ടമാകുമ്പോയും തന്റെ പതിവ് ശൈലിയിൽ നിന്നും മാറി ആക്രമിച്ച് കളിച്ച വില്യംസൺ അതിവേഗ ഫിഫ്റ്റി നേടിയാണ് ടി :20ലോകകപ്പ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.
ആദ്യത്തെ പവർപ്ലെയിൽ പേസർ ജോഷ് ഹേസൽവുഡ് മനോഹരമായി ബൗളിംഗ് പൂർത്തിയാക്കിയപോൾ വെറും 32 റൺസാണ് കിവീസിന് അടിച്ചെടുക്കുവാൻ കഴിഞ്ഞത്. ശേഷം എത്തിയ നായകൻ വില്യംസൺ അതിവേഗം കൂടി സ്കോർ ഉയർത്തി.48 ബോളുകളിൽ നിന്നാണ് താരം 10 ഫോറും 3 സിക്സും അടക്കം 85 റൺസ് അടിച്ചെടുത്തത്. കൂടാതെ ഓസ്ട്രേലിയൻ സ്റ്റാർ ഫാസ്റ്റ് ബൗളറായ മിച്ചൽ സ്റ്റാർക്ക് എതിരെ ഒരു ഓവറിൽ 3 സിക്സ് പറത്തി ഗിയർ മാറ്റിയ കെയ്ൻ വില്യംസൺ ആദ്യത്തെ 19 ബോളിൽ വെറും 18 റൺസ് മാത്രമാണ് അടിച്ചെടുത്തത്.
പിന്നീട് അടിച്ച് കളിച്ച നായകനായ വില്യംസൺ ശേഷം നേരിട്ട 29 ബോളിൽ നിന്നും 67 റൺസ് അടിച്ചെടുത്ത് ടീം ടോട്ടൽ 172 റൺസിലേക്ക് എത്തിച്ച്. താരം ഹേസൽവുഡ് ഓവറിൽ 18ആം ഓവറിലാണ് പുറത്തായത്. ഓസിസ് സ്റ്റാർ പേസർ സ്റ്റാർക്ക് നാല് ഓവറിൽ 60 റൺസ് വഴങ്ങിയത് ശ്രദ്ധേയമായി. കൂടാതെ ടി :20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തികത സ്കോർ എന്ന റെക്കോർഡും താരം നേടി. 2016ലെ ടി :20 ലോകകപ്പിൽ പുറത്താവാതെ 85 റൺസ് അടിച്ച സാമുവൽസ് റെക്കോർഡ് ഒപ്പമാണ് വില്യംസൺ എത്തിയത്.