വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് കാണിക്കണം. ഭാവി പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വിരാടിന്‍റെ ഈ ഇന്നിംഗ്സ് പാഠമാകണം

ഐസിസി ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ തുടക്കമിട്ടപ്പോള്‍ ഹീറോയായത് വിരാട് കോഹ്ലിയായിരുന്നു. 31 ന് 4 എന്ന നിലയില്‍ നിന്നും അവിശ്വസിനീയ ചേസിങ്ങാണ് വിരാട് നടത്തിയത്. മുന്‍ പാക്കിസ്ഥാന്‍ താരങ്ങളായ വസീം അക്രം മുതല്‍ ഷോയിബ് അക്തര്‍ വരെ കോഹ്ലിയെ പ്രശംസിച്ച് എത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ ഇത് പാക്കിസ്ഥാന്‍ ബാറ്റര്‍മാര്‍ ആയിരുന്നെങ്കില്‍ 30-40 റണ്‍സിനു തോല്‍വി നേരിട്ടാനേ എന്ന് മുന്‍ പാക്ക് താരം കമ്രാന്‍ അക്മല്‍ പറഞ്ഞു.

dm 221023 NET CRIC t230wc indpak kohli nonbranded global

“അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും ബാറ്ററായിരുന്നെങ്കില്‍, മത്സരം ഇത്രയും വരുമായിരുന്നില്ല. സത്യസന്ധമായി, ഇത് ഞങ്ങളുടെ (പാകിസ്ഥാൻ) ബാറ്റിംഗ് ആയിരുന്നെങ്കിൽ ഞങ്ങൾ അത് 30-40 റൺസിന് തോൽക്കുമായിരുന്നു. അത്തരം സമ്മർദ്ദം ഞങ്ങൾക്ക് താങ്ങാൻ കഴിയില്ല. അണ്ടർ 15, അണ്ടർ 19 ക്യാമ്പുകളിൽ കളിക്കുന്ന ഞങ്ങളുടെ എല്ലാ താരങ്ങള്‍ക്കും വിരാട് കോഹ്‌ലിയുടെ മുഴുവൻ ഇന്നിംഗ്‌സും കാണിക്കണമെന്ന് കരുതുന്നു. അവർക്ക് അവന്റെ ഇന്നിംഗ്‌സും അദ്ദേഹം എങ്ങനെ മത്സരം പൂർത്തിയാക്കും എന്ന് കാണുന്നതിലൂടെ പരിശീലനം ലഭിക്കും,” അക്മൽ പറഞ്ഞു.

160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന പന്തിലാണ് വിജയം കൈവരിച്ചത്. 53 പന്തില്‍ 82 റണ്‍സാണ് മുന്‍ ക്യാപ്റ്റന്‍ സ്കോര്‍ ചെയ്തത്. 19ാം ഓവറില്‍ റൗഫിനെതിരെ നേടിയ ഒരു സിക്സ് ഏറെ ശ്രദ്ധ നേടിയിരുന്നു.

23KohliCelebrates

“അവസാന ഓവറിൽ ഹാരിസ് റൗഫിനും മുഹമ്മദ് നവാസിനുമെതിരെ അദ്ദേഹം കളിച്ച തരത്തിലുള്ള ഷോട്ടുകൾ. ആധുനിക കാലത്തെ ക്രിക്കറ്റിൽ ഇത്തരമൊരു പ്രകടനം കളിക്കാൻ അദ്ദേഹത്തിന്റെ ബാറ്റിംഗിന് മാത്രമേ കഴിയൂ. കോഹ്‌ലി റൗഫിനെ അടിച്ച സിക്സ് മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല,” പാക് ക്രിക്കറ്റ് താരം കൂട്ടിച്ചേർത്തു.

Previous articleദീപാവലി ആഘോഷിക്കാൻ ഒരുങ്ങി ഇന്ത്യന്‍ താരങ്ങൾ, പറ്റില്ലെന്ന് പറഞ്ഞ് ആ 3 പേര്‍
Next articleഅവൻ ട്വന്റി20 കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല,20-20യിൽ നിന്നും അവൻ വിരമിക്കണം