ഇന്ത്യൻ ടീമിൻ്റെ നെടുംതൂണായ വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചുവന്നത് ചെറിയ ആശ്വാസം ഒന്നുമല്ല ഇന്ത്യൻ ആരാധകർക്ക് സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷം തുടക്കത്തിൽ മോശം ഫോമിന്റെ പേരിൽ വളരെയധികം വിമർശനങ്ങൾക്ക് ഇരയായ താരം പിന്നീട് തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. ഏഷ്യാകപ്പിലൂടെയാണ് തൻ്റെ പ്രതാപ കാലത്തേക്ക് വിരാട് കോഹ്ലി തിരികെ എത്തിയത്. അഫ്ഗാനിസ്ഥാനെതിരെ കരിയറിലെ ആദ്യ 20-20 സെഞ്ചുറി നേടിയ താരം പാക്കിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം ഒരു ഇന്ത്യൻ ആരാധകനും മറക്കില്ല.
കഴിഞ്ഞ വർഷം അവസാന മത്സരത്തിൽ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ താരം ഈ വർഷത്തിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടിയാണ് തുടങ്ങിയത്. ഏകദിനത്തിലെ 45 ആം സെഞ്ചുറിയും കരിയറിലെ 73ആം സെഞ്ചുറിയുമാണ് താരം ശ്രീലങ്കയ്ക്കെതിരെ നേടിയത്. ഇപ്പോഴിതാ കോഹ്ലിയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം കമ്രാൻ അക്മൽ.
“പല താരങ്ങൾക്കും ചിന്തിക്കാൻ പോലും പറ്റാത്തതാണ് ഇക്കാലത്ത് 45 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടുക എന്നത്. എന്നാൽ ഒറ്റ ഫോർമാറ്റിൽ തന്നെ വിരാട് അത് നേടി. വിരാടിന്റെ പേരിലുള്ളത് 73 അന്താരാഷ്ട്ര സെഞ്ച്വറികളാണ്. അവന് അവസരങ്ങൾ ലഭിച്ചു. ലഭിച്ച അവസരങ്ങൾ മികച്ച രീതിയിൽ വിനിയോഗിക്കുകയും ചെയ്തു. അവൻ കഴിഞ്ഞ മൂന്ന് വർഷമായി റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നും ഉണ്ടായിരുന്നില്ല.
എന്നാൽ അവൻ റൺസ് അടിച്ചു കൂട്ടാനുള്ള ത്വരയെ സ്വയം വീണ്ടെടുത്തു. കഴിഞ്ഞ ട്വന്റി-ട്വന്റി ലോകകപ്പിലും ഏഷ്യ കപ്പിലും അവൻ ടോപ്പ് പെർഫോമർ ആയിരുന്നു. ഇനിയും അവൻ്റെ റൺസ് അടിച്ചു കൂട്ടാനുള്ള ശേഷി വരണ്ടു പോയിട്ടില്ല. ഇന്ത്യൻ ടീമിൻ്റെ സ്പെഷ്യൽ പ്ലെയർ ആണെന്ന് അവൻ തെളിയിക്കുകയാണ്.”- അദ്ദേഹം പറഞ്ഞു.